കുടുംബത്തോടൊപ്പമുള്ള മനോഹരമായ വീഡിയോ പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. ഭാര്യ പ്രിയയ്ക്കും മകന്‍ ഇസഹാക്കിനുമൊപ്പമുള്ള വീഡിയോയാണ് കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

To advertise here,

കുഞ്ചാക്കോ ബോബനും പ്രിയയും മകനെ ലാളിക്കുന്നതാണ് വീഡിയോയിലുള്ളത്. പശ്ചാത്തലത്തില്‍ കടലും കടല്‍പ്പാലവും കാണാം. അടുത്തിടെ ഓണാഘോഷത്തിനായി കുഞ്ചാക്കോ ബോബന്‍ മെല്‍ബണിലെത്തിയിരുന്നു. അതിനിടയില്‍ എടുത്ത വീഡിയോയാണിതെന്നാണ് സൂചന.

ഈ വീഡിയോക്ക് നടന്‍ നല്‍കിയ ക്യാപ്ഷനും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. 'എന്റെ പവര്‍ ഗ്രൂപ്പ്' എന്നാണ് ചാക്കോച്ചന്‍ കുറിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഏറെ ചര്‍ച്ചയായ വാക്കാണ് പവര്‍ ഗ്രൂപ്പ്.

കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച 'മാംഗല്യം' തന്തുനാനേന' എന്ന ചിത്രത്തിന്റെ സംവിധായക സൗമ്യ സദാനന്ദന്‍ നേരത്തെ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഹേമ കമ്മിറ്റിക്ക് മുമ്പില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ പൊതു ഇടത്തില്‍ തുറന്നു പറയുന്നു എന്ന ആമുഖത്തോടെയായിരുന്നു സൗമ്യയുടെ പോസ്റ്റ്. സിനിമയിലെ നല്ല ആണ്‍കുട്ടികള്‍ക്കുപോലും മറ്റൊരു മുഖമുണ്ടെന്നും തന്റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിര്‍മാതാവും എഡിറ്റ് ചെയ്‌തെന്നും സൗമ്യ ആരോപിച്ചിരുന്നു. പലരും സൗമ്യ സദാനന്ദന്റെ ഈ പോസ്റ്റുമായി ബന്ധപ്പെടുത്തിയാണ് ചാക്കോച്ചന്റെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.