റിങ്ങിലേക്കുള്ള തിരിച്ചുവരവില്‍ ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണെ പരാജയപ്പെടുത്തിയ മത്സരത്തില്‍ ജേക്ക് പോള്‍ ധരിച്ചത് 380 കാരറ്റ് വജ്രംകൊണ്ടുള്ള ബോക്‌സിങ് ഔട്ട്ഫിറ്റ്. കായിക ചരിത്രത്തില്‍ തന്നെ ഏറ്റവും വിലപിടിപ്പുള്ള ബോക്‌സിങ് ഗിയര്‍ എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. 8.4 കോടി രൂപയോളം വരുന്ന ബോക്‌സിങ് ഗിയറായിരുന്നു പോള്‍ ധരിച്ചത്.

To advertise here,

ലോസ് ആഞ്ജലീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോ- സര്‍ജനാണ് ജേക്ക് പോളിന്റെ ബോക്‌സിങ് ഗിയര്‍ ഡിസൈന്‍ ചെയ്തത്. വെള്ളി ജാക്കറ്റിന്റെ മുന്‍വശത്ത് പോളിന്റെ പേര് ആലേഖനം ചെയ്യുകയും അതിനെ ഡയമണ്ട് കൊണ്ട് പൊതിയുകയും ചെയ്തു. ഷോട്‌സിലും ഷൂസിലും വജ്രംകൊണ്ടുള്ള ടെന്നിസ് ചെയിനും തുന്നിച്ചേര്‍ത്തിരുന്നു.

ഗ്രേ നിറത്തിലുള്ള ജാക്കറ്റില്‍ പോളിന്റെ ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായ ഡബ്ല്യു ബൈ ജേക്ക് പോളിന്റെ ലോഗോയും ഉണ്ടായിരുന്നു. ഇതും രത്‌നംകൊണ്ട് പൊതിഞ്ഞിരുന്നു. ജേക്കബ് ആന്‍ഡ്‌ കോ.യുടെ 59 കോടിയുടെ വാച്ചും പോള്‍ മത്സരത്തിന് മുന്നോടിയായുള്ള ഭാരപരിശോധനയില്‍ ധരിച്ചിരുന്നു.