ഫ്രാൻസിൽ ജീവിക്കുന്ന ഒരു ഇന്ത്യൻ യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. രാത്രി വൈകി ഫ്രാൻസിലെ തെരുവിലൂടെ നടന്ന് കൊണ്ട് യുവതി സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ശുഭാംഗി വ്യാസ് എന്ന യുവതിയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തുകൊണ്ടാണ് ഫ്രാൻസ് തനിക്ക് സുരക്ഷിതമായ രാജ്യമായി തോന്നുന്നത് എന്നാണ് ശുഭാംഗി വീഡിയോയിൽ വിശദീകരിച്ചത്.

To advertise here,

'ഈ വീഡിയോ കണ്ടാൽ എന്റെ അച്ഛനും അമ്മയും പിന്നെ എന്നോട് മിണ്ടില്ല. പക്ഷേ നോക്കൂ, ഇപ്പോൾ പുലർച്ചെ ഒരുമണിയാണ് സമയം. ഞാൻ തിരികെ വീട്ടിലേക്ക് ഒറ്റയ്ക്ക് നടന്ന് പോകുകയാണ്. ചെറിയ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ഇവിടെ ഒരാളും എന്നെ ശല്യപ്പെടുത്തുന്നില്ല. അതുകൊണ്ടാണ് ഫ്രാൻസിനെ ഞാൻ ഇഷ്ടപ്പെടുന്നത്.' -ശുഭാംഗി പറഞ്ഞു.

ഇന്ത്യയിലെ പെൺകുട്ടികൾക്ക് ഇതുപോലെ സുരക്ഷിതരായി തോന്നുന്ന ദിവസത്തിനായി കാത്തിരിക്കുന്നുവെന്നും ശുഭാംഗി പറയുന്നു. 'ഇന്ത്യ എപ്പോഴാണ് ഇതുപോലെയാകുക?' എന്നാണ് ശുഭാംഗി വീഡിയോയ്ക്ക് മുകളിൽ കുറിച്ചത്. പൊതുസ്ഥലങ്ങളിലെ സ്ത്രീകളുടെ സുരക്ഷാണ് വിഷയെന്നതിനാൽ വലിയ ചർച്ചയാണ് വീഡിയോയുടെ കമന്റ് ബോക്‌സിൽ നടക്കുന്നത്. സമ്മിശ്രമായ പ്രതികരണങ്ങളാണ് കമന്റുകളിൽ ഉള്ളത്.

ഒരേ രാജ്യത്തുതന്നെയുള്ള വ്യത്യസ്ത സ്ഥലങ്ങൾക്കനുസരിച്ച് സ്ത്രീസുരക്ഷയിലും വ്യത്യാസമുണ്ടാകുമെന്നാണ് പലരും പറയുന്നത്. ഫ്രാൻസിലെ പാരിസ് നഗരം പോലും പലപ്പോഴും സ്ത്രീകൾക്ക് സുരക്ഷിതമല്ല എന്ന് ചിലർ ചൂണ്ടിക്കാട്ടി. കുറഞ്ഞ ജനസംഖ്യയാണ് ഫ്രാൻസിലെ സ്ത്രീകൾ സുരക്ഷിതരായിരിക്കാൻ കാരണമെന്ന് ഒരാൾ പറഞ്ഞു.