ജീവിതത്തിൽ ആദ്യമായി കിട്ടുന്ന ശമ്പളം കൊണ്ട് പ്രിയപ്പെട്ടവർക്ക് സമ്മാനം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. അത്തരത്തിൽ തന്റെ പ്രിയപ്പെട്ട സഹോദരിക്ക് ആദ്യ ശമ്പളം കൊണ്ട് ഒരു ഐ ഫോൺ സമ്മാനിച്ചിരിക്കുകയാണ് ജർമനിയിൽ നഴ്സായി ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ യുവതി. ഇതിന്റെ വീഡിയോ അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തു.
'ജർമനിയിൽ ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ നഴ്സാണ് ഞാൻ. എന്റെ ആദ്യത്തെ ശമ്പളം 1700 യൂറോ ( ഏകദേശം 185000 ഇന്ത്യൻ രൂപ) ആയിരുന്നു. എനിക്കായി ഞാൻ ഒന്നും വാങ്ങിയില്ല. പകരം എന്റെ സഹോദരിക്ക് ഒരു ഐ ഫോൺ 16 വാങ്ങിക്കൊടുത്തു. അത് തുറന്നു നോക്കിയപ്പോൾ അവൾ കരഞ്ഞുപോയി. എന്റെ ആദ്യത്തെ ശമ്പളം അവൾക്കുള്ളതാണെന്ന് ഞാൻ വർഷങ്ങൾക്ക് മുമ്പ് തന്നെ അവൾക്ക് വാക്ക് നൽകിയതാണ്. ജർമനി അത് സാധ്യമാക്കിത്തന്നു. പിന്നീട് പണം സമ്പാദിച്ച് അച്ഛന് ഞാൻ ഒരു കാറും സമ്മാനിച്ചു. ഇതിനുവേണ്ടിയാണ് ഞാൻ ഇവിടെ വന്നത്.' -റിയ വീഡിയോയിൽ പറയുന്നു.
'നിങ്ങളുടെ ആദ്യ ശമ്പളം കൊണ്ട് നിങ്ങളെന്ത് ചെയ്യും?' എന്ന ക്യാപ്ഷനോടെയാണ് റിയ എന്ന യുവതി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് അവരെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. കുടുംബത്തിന് പ്രാധാന്യം നൽകുന്നവർക്ക് എപ്പോഴും വിജയം മാത്രമേയുണ്ടാകൂ എന്നാണ് ഒരാൾ കുറിച്ചത്. 'ആളുകൾ എന്തിനാണ് വിദേശത്തേക്ക് പോകുന്നതെന്നും ഇത്രയധികം കഠിനാധ്വാനം ചെയ്യുന്നതെന്നും നിങ്ങളെപ്പോലുള്ളവരുടെ കഥകൾ ഓർമിപ്പിക്കുന്നു' എന്നായിരുന്നു മറ്റൊരു കമന്റ്.
Content Highlights: Highlights the emotional journey of Indian nurses working in Germany., Showcases the cultural value of prioritizing family obligations over personal luxury.
Published: 19 Apr 2026, 10:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented