മിസ് വേള്‍ഡ് 2021-ല്‍ ഫസ്റ്റ് റണ്ണറപ്പായി ഇന്ത്യന്‍ വംശജ ശ്രീ സെയ്‌ന. യു.എസിനെ പ്രതിനിധീകരിച്ചാണ് ശ്രീ സെയ്‌ന ലോകസുന്ദരി മത്സരത്തില്‍ മാറ്റുരച്ചത്. പോളണ്ടില്‍നിന്നുള്ള കരോലിന ബീലാവ്‌സ്‌കയാണ് ലോകസുന്ദരി പട്ടം നേടിയത്. ഐവറി കോസ്റ്റിന്റെ ഒലീവിയ യാസ് ആണ് സെക്കന്റ് റണ്ണറപ്പ്. 

To advertise here,

പ്യൂര്‍ട്ടോ റിക്കോയിലെ സാന്‍ യുവാനിലുള്ള കോക്ക കോള മ്യൂസിക് ഹാളില്‍ വ്യാഴാഴ്ചയായിരുന്നു മത്സരം. 

പഞ്ചാബിലെ ലുധിയാന സ്വദേശിയാണ് ശ്രീ സെയ്‌നി. ശ്രീയ്ക്ക് അഞ്ച് വയസ്സ് പ്രായമുള്ളപ്പോഴാണ് അവരുടെ മാതാപിതാക്കള്‍ വാഷിങ്ടണിലേക്ക് കുടിയേറിയത്. കാറപകടത്തില്‍ ശ്രീയ്ക്ക് മുഖത്ത് തീ പൊള്ളലേറ്റിരുന്നു. ഗ്രുരുതരമായ ഹൃദ്രോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് 12-ാം വയസ്സില്‍ കൃത്രിമ പേസ്‌മേക്കര്‍ ഘടിപ്പിച്ചു. കുട്ടിയായിരിക്കുമ്പോഴേ ലോക സുന്ദരിപ്പട്ടമായിരുന്നു തന്റെ സ്വപ്‌നമെന്നും മറ്റുള്ളവരെ തന്റെ ജീവിതത്തിലൂടെ പ്രചോദിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഒരു അഭിമുഖത്തില്‍ ശ്രീ വ്യക്തമാക്കിയിരുന്നു. 

ഇന്ത്യയെ പ്രതിനിധീകരിച്ച് മാനസ വാരാണസിയാണ് ലോകസുന്ദരിപ്പട്ടത്തിന് മത്സരിച്ചത്. പക്ഷേ, 13-ാം സ്ഥാനം കൊണ്ട് അവര്‍ക്ക് തൃപ്തിപ്പെടേണ്ടി വന്നു. 2017-ലാണ് ഇന്ത്യയ്ക്ക് അവസാനമായി ലോകസുന്ദരിപ്പട്ടം ലഭിച്ചത്. മാനുഷി ഛില്ലാര്‍ ആയിരുന്നു അന്ന് ലോകസുന്ദരി.