
പോപ് സംഗീതത്തിന്റെ മുഖഛായ മാറ്റിയ എല്‍വിസ് പ്രസ്‌ലി ഒരു തലമുറയുടെ ലഹരിയായിരുന്നു. 36-ാം വയസില്‍ 'ആജീവനാന്ത സംഭാവന'യ്ക്കുള്ള ഗ്രാമി പുരസ്‌കാരം നേടിയ പ്രതിഭ. 42-ാം വയസില്‍ ലോകത്തോട് വിടപറയുമ്പോള്‍ കോടിക്കണക്കിന് ആരാധകരെ അദ്ദേഹം തന്റേതാക്കി മാറ്റിയിരുന്നു.
ഇപ്പോഴിതാ റോക്ക് ആന്റ് റോള്‍ സംഗീത രാജാവിന്റെ നീല നിറത്തിലുള്ള സ്വേഡ് ഷൂ ലേലത്തില്‍ കോടിക്കണക്കിന് രൂപയ്ക്ക് വിറ്റുപോയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഏകദേശം ഒന്നേ കാല്‍ കോടി രൂപയ്ക്കാണ് ഒരു ആരാധകന്‍ ഷൂ സ്വന്തമാക്കിയത്. 1950-കളില്‍ തന്റെ സംഗീത പരിപാടികളില്‍ എല്‍വിസ് പ്രസ്‌ലി ഉപയോഗിച്ചിരുന്ന ഷൂവിന്റെ ലേലം നടത്തിയത് ഹെന്റി ഓള്‍ഡ്രിഡ്ജ് ആന്റ് സണ്‍് എന്ന ലേല സ്ഥാപനമാണ്.
1956-ല്‍ 'Hound dog', 'I want you, I need you, I love you' എന്നീ ഗാനങ്ങള്‍ അമേരിക്കന്‍ ടെലിവിഷന്‍ ഷോ ആയ 'ദ സ്റ്റീവ് അലന്‍ ഷോ'യില്‍ അവതരിപ്പിക്കുമ്പോള്‍ എല്‍വിസ് ധരിച്ചിരുന്നത് ഈ ഷൂവായിരുന്നു. 1958-ല്‍ അമേരിക്കന്‍ സൈന്യത്തില്‍ ചേരാന്‍ പോകുമ്പോള്‍ സുഹൃത്തായ അലന്‍ ഫോര്‍ട്ടസിന് എല്‍വിസ് ഈ ഷൂ സമ്മാനിച്ചിരുന്നു.
എല്‍വിസിന്റെ പ്രിയ സുഹൃത്തും എല്‍വിസ് പ്രസ്‌ലി മ്യൂസിയം സ്ഥാപകനുമായ ജിമ്മി വെല്‍വെറ്റിനായിരുന്നു നിലവില്‍ ഷൂവിന്റെ ഉടമസ്ഥാവകശാം. എല്‍വിസ് ഷൂ നല്‍കിയ രാത്രി വിവരിച്ചുള്ള അലന്‍ ഫോര്‍ട്ടസിന്റെ കത്തും ഷൂവിനൊപ്പമുണ്ട്.
Content Highlights: elvis presleys iconic blue suede shoes recently sold for impressive amount in auction
Published: 01 Jul 2024, 01:27 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented