സ്വന്തം ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ചാണ് ഡയറ്റുകള്‍ തെരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം പോസ്റ്റി പങ്കുവെച്ചു

വ്യവസായിയായ ഡോ. ഷിബിൻ മാത്യു 60 ദിവസത്തിനുള്ളിൽ 22 കിലോഗ്രാം ഭാരം കുറച്ച കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേ നേടുന്നത്. തന്റെ 'ഫാറ്റ് കട്ട്' ഡയറ്റിനെക്കുറിച്ചും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്.
ശരീരഭാരം കുറയ്ക്കാനുള്ള യാത്ര ആരംഭിക്കുമ്പോൾ ഡോ. ഷിബിൻ മാത്യുവിന്റെ ഭാരം 110 കിലോഗ്രാം ആയിരുന്നു. ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമവും കൃത്യമായ അച്ചടക്കവും സൂക്ഷിച്ചാണ് 60 ദിവസത്തിനുശേഷം അദ്ദേഹത്തിന് തന്റെ ഭാരം 88 കിലോഗ്രാമായി കുറയ്ക്കാൻ സാധിച്ചത്.
ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ കുറയ്ക്കുന്നതിനും അതേസമയം പേശികളുടെ ശക്തി നിലനിർത്തുന്നതിനുമായി ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമമാണ് അദ്ദേഹം സ്വീകരിച്ചത്. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ കൃത്യമായി നൽകുന്ന രീതി അദ്ദേഹം സ്വീകരിച്ചു. കലോറി നിയന്ത്രണം വലിയ രീതിയിൽ അദ്ദേഹത്തെ ഭാരം കുറയ്ക്കാൻ സഹായിച്ചു. കൊഴുപ്പ് വേഗത്തിൽ എരിച്ചുകളയാൻ സഹായിക്കുന്ന തരത്തിലാണ് ഡയറ്റിൽ ഭക്ഷണം ക്രമീകരിച്ചത്.
ഒരു കപ്പ് കാപ്പി, രണ്ട് മുട്ട, രണ്ട് സ്‌കൂപ്പ് യോഗർട്ടിൽ ചില്ലി ഓയിൽ ചേർത്തത് എന്നിവയോടെയാണ് അദ്ദേഹത്തിന്റെ ഒരു ദിവസം ആരംഭിക്കുന്നത്. വയറു നിറഞ്ഞതായി തോന്നുന്നതിനും ഉപാപചയം വർദ്ധിപ്പിക്കുന്നതിനും ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ, കഫീൻ, എരിവുള്ള കൊഴുപ്പുകൾ എന്നിവയുടെ ഡയറ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഈ പ്രഭാതഭക്ഷണം രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്തുകയും ഉച്ചകഴിഞ്ഞുള്ള ക്ഷീണം തടയുകയും ചെയ്യുന്നു.
ഉച്ചഭക്ഷണത്തിന് മാത്യുവിന്റെ പ്രധാന ഭക്ഷണം ഒരു മുട്ടയും ചിക്കൻ ബ്രെസ്റ്റും ഒരു സ്‌കൂപ്പ് യോഗർട്ടും ആയിരുന്നു. സലാഡിനായി സാലഡ്‌വെള്ളരിയും ഭക്ഷണത്തിൽ ഉൾപ്പെടുത്തി. ഈ രീതി വേഗത്തിൽ വയറു നിറയ്ക്കാൻ സഹായിക്കും. ഉച്ചഭക്ഷണത്തിന് ശേഷം സാധാരണയായി ചെറിയ അളവിൽ ഭക്ഷണം കഴിക്കാറുണ്ടായിരുന്നുവെന്നും വൈകുന്നേരം ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഒരു കപ്പ് കാപ്പിയും ഒരു ആപ്പിളും കഴിക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
വേഗതയേറിയ ഇത്തരത്തിലെ ബോഡി ട്രാൻസ്ഫർമേഷനുകൾ എല്ലാവരുടെയും ശരീരത്തിന് ഒരുപോലെ യോജിക്കണമെന്നില്ലെന്നും, സ്വന്തം ലക്ഷ്യങ്ങൾക്ക് അനുസരിച്ചാണ് ഡയറ്റുകൾ തെരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം പോസ്റ്റി പങ്കുവെച്ചു.
Content Highlights: Successfully reduced body weight from 110kg to 88kg in 60 days., Utilized a high-protein diet to preserve muscle mass while burning fat., Prioritized calorie control and strategic meal timing., Emphasized the importance of personalized diet plans over one-size-fits-all solutions., Incorporated specific breakfast and lunch routines to stabilize blood sugar and metabolic rate.
Published: 01 Aug 2026, 09:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented