ബോളിവുഡിന്റെ പ്രിയപ്പെട്ട താരജോഡികളാണ് ദീപിക പാദുകോണും രണ്‍വീര്‍ സിങ്ങും. ഈയടുത്താണ് ഇവര്‍ക്ക് മകള്‍ ജനിച്ചത്. മകള്‍ ദുവയുടെ ചിത്രം ഇതുവരെയും ഇവര്‍ പുറത്തുവിട്ടിട്ടില്ല. മകളുടെ ചിത്രമെടുക്കരുതെന്ന് ഇവര്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.ഇരുവരും മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് പാപ്പരാസികള്‍ക്ക് മുന്നിലെത്തി. ഫോട്ടോയ്ക്കും വീഡിയോയ്ക്കുമായി പോസ് ചെയ്യുകയും ചെയ്തു. മകള്‍ ഉറങ്ങുകയാണെന്നും വണ്ടിയ്ക്കടുത്തേക്ക് വന്ന ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചു.

To advertise here,

ഓവര്‍സൈസ്ഡ് കോര്‍ഡ് സെറ്റാണ് ദീപിക ധരിച്ചിരിക്കുന്നത്. കറുത്ത് ഓവര്‍കോട്ടും ജീന്‍സുമാണ് രണ്‍വീറിന്റെ വേഷം.

ഇരുവരുടെയും ഫോട്ടോകളും വൈറലാണ്. ദീപികയുടെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്ന് ആരാധകര്‍ കമന്റ് ചെയ്തു. ദമ്പതികള്‍ക്ക് ആശംസകളേകിയും ചിലരെത്തി. ദുവയുടെ ജനനത്തിന് ശേഷം ആദ്യമായിട്ടാണ് ദമ്പതികളെ ഒരുമിച്ച് പൊതുവിടത്ത് പ്രത്യക്ഷപ്പെട്ടത്.

2024 സെപ്റ്റംബര്‍ എട്ടിനാണ് ദുവയുടെ ജനനം. നാല് മാസങ്ങള്‍ക്ക് ശേഷം ദമ്പതികള്‍ പാപ്പരാസികള്‍ക്ക് വിരുന്ന സംഘടിപ്പിക്കുകയും ദുവയുടെ ചിത്രങ്ങളെടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.