ബ്രിട്ടീഷുകാരിയായ യുവതിയുടെ പോസ്റ്റാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ലണ്ടനിലെ ഹീത്രൂ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തനിക്കുണ്ടായ അനുഭവമാണ് ലൂസി വൈറ്റ് എന്ന യുവതി പങ്കുവെച്ചിരിക്കുന്നത്. വിമാനത്താവളത്തിലെ ഇന്ത്യന്‍ ജീവനക്കാരോട് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചുവെന്നും താനൊരു വംശീയവാദിയാണെന്ന് ആരോപിച്ചുവെന്നുമാണ് യുവതി പറയുന്നത്.
'ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ ഇപ്പോള്‍ ഇറങ്ങി. ഇവിടെ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും ഇന്ത്യക്കാരോ ഏഷ്യക്കാരോ ആണ്. ഇവരാരും ഇംഗ്ലീഷില്‍ ഒരു വാക്കുപോലും സംസാരിക്കുന്നില്ല. ഞാന്‍ അവരോട് ഇംഗ്ലീഷ് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ വംശീയവാദിയാണെന്നായിരുന്നു അവരുടെ മറുപടി.' -ലൂസി പറഞ്ഞു.
'അവര്‍ക്കറിയാം ഞാന്‍ പറയുന്നത് ശരിയാണെന്ന്. അതിനാല്‍ തന്നെ അവര്‍ വംശീയ കാര്‍ഡ് ഉപയോഗിച്ചു. അവരെ എല്ലാത്തിനേയും നാട് കടത്തണം. യുകെയിലേക്കുള്ള പ്രവേശനകവാടത്തില്‍ അവരെന്തിനാണ് ജോലി ചെയ്യുന്നത്? വിനോദസഞ്ചാരികള്‍ എന്താണ് ചിന്തിക്കേണ്ടത്...' -ലൂസി തുടര്‍ന്നു.
സാമൂഹികമാധ്യമങ്ങളില്‍ ലൂസിയുടെ പോസ്റ്റ് ഇതിനകം വലിയ ചര്‍ച്ചയായി. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും താഴെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. 'അവര്‍ ഇംഗ്ലീഷില്‍ ഒരു വാക്ക് പോലും സംസാരിക്കില്ലെങ്കിലും നിങ്ങള്‍ പറഞ്ഞതെല്ലാം അവര്‍ക്ക് നന്നായി മനസിലായി, നിങ്ങളെ ഇംഗ്ലീഷില്‍ വംശീയവാദി എന്ന് വിളിച്ചു, അല്ലേ?' എന്നായിരുന്നു ഒരാളുടെ കമന്റ്. യുവതി പറഞ്ഞതെല്ലാം തെറ്റാണെന്നും ഹീത്രൂവിലുള്ള എല്ലാ ഏഷ്യക്കാരും ഇംഗ്ലീഷ് സംസാരിക്കുന്നവരാണെന്നും മറ്റൊരാള്‍ കുറിച്ചു.
Content Highlights: UK Woman Slams Indian Staff At Heathrow Airport For Not Speaking English, Viral Post Sparks Outrage
Published: 08 Jul 2025, 10:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented