ലയാളികള്‍ എന്നെന്നും ഓര്‍ക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച നടിയാണ് ബിന്ദു പണിക്കര്‍.ഇപ്പോഴിതാ മകള്‍ കല്ല്യാണിയും വെള്ളിത്തിരയില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം റമ്പാനിലൂടെയാണ് കല്ല്യാണിയുടെ അരങ്ങേറ്റം.

To advertise here,

ഡാന്‍സ് റീലുകളും ഫോട്ടോഷൂട്ടുകളുമായി ഇന്‍സ്റ്റഗ്രാമിലും സജീവമാണ് കല്ല്യാണി. രണ്ട് ലക്ഷം ആളുകളാണ് കല്ല്യാണിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. കഴിഞ്ഞ ദിവസം മൂക്കുത്തി അണിഞ്ഞുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരപുത്രി പങ്കുവെച്ചിരുന്നു.

മൂക്കുത്തി അണിഞ്ഞാല്‍ എവിടെയൊക്കെയോ അമ്മയെപ്പോലെ തോന്നാറുണ്ടെന്ന് ഈ ചിത്രങ്ങള്‍ക്കൊപ്പം കല്ല്യാണി കുറിച്ചു. ബിന്ദു പണിക്കര്‍ മൂക്കുത്തി ധരിച്ചുള്ള പഴയൊരു ചിത്രവും കല്ല്യാണി പങ്കുവെച്ചിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള സല്‍വാറാണ് ചിത്രത്തില്‍ കല്ല്യാണി ധരിച്ചിരിക്കുന്നത്.

അമ്മയുമായി നല്ല സാദൃശ്യമുണ്ടെന്നും അമ്മയേക്കാള്‍ സുന്ദരിയാണ് എന്നുമെല്ലാമാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. കുറച്ചുകാലം പഠനവുമായി ബന്ധപ്പെട്ട് ലണ്ടനിലായിരുന്നു കല്ല്യാണി. മോഡലിങ് രംഗത്തും സജീവമായ താരപുത്രി ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.