
തികച്ചും വ്യത്യസ്തമായ കാരുണ്യപ്രവൃത്തിയുമായി പോപ് സെലിബ്രിറ്റികളായ ചാര്‍ലി എക്‌സ്.സി.എക്‌സും ബില്ലി ഐലിഷും. ഇരുവരും സംയുക്തമായി പുറത്തിറക്കിയ പുതിയ മ്യൂസിക് വീഡിയോയുടെ പ്രൊമോഷന്റെ ഭാഗമായാണ് ഗാര്‍ഹിക പീഡനത്തിന്റെ അതിജീവിതകള്‍ക്കായി ഇത്തരമൊരു സഹായവുമായി എത്തിയിരിക്കുന്നത്. 'ഗസ്സ്' എന്ന മ്യൂസിക് വീഡിയോയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ച പതിനായിരം ജോടി അടി വസ്ത്രങ്ങള്‍ ഉപയോഗശൂന്യമായി ഉപേക്ഷിക്കുന്നതിന് പകരം ഇവര്‍ ദാനം ചെയ്തിരിക്കുകയാണ്.
'ഐ സപ്പോട്ട് ദ ഗേള്‍സി'ലൂടെ ഗാര്‍ഹിക പീഡനത്തിന്റെ അതിജീവിതകള്‍ക്ക് ഒരിക്കല്‍പ്പോലും ധരിക്കാത്ത എല്ലാ അടിവസ്ത്രങ്ങളും സൗജന്യമായി വിതരണം ചെയ്യുമെന്ന് മ്യൂസിക് വീഡിയോയുടെ ഒടുവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രാ, പാന്റീസ്, ആര്‍ത്തവശുചിത്വഉത്പന്നങ്ങള്‍ എന്നിവ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന സന്നദ്ധസംഘടനയാണ് ഐ സപ്പോട്ട് ദ ഗേള്‍സ്. വീടോ മറ്റാശ്രയമോ ഇല്ലാത്ത സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാനുള്ള അവസരമൊരുക്കുന്ന സംഘടനയാണെന്ന് ഐ സപ്പോട്ട് ദ ഗേള്‍സിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.
"അക്ഷരാര്‍ഥത്തില്‍ ചാര്‍ലി എക്‌സ്.സി.എക്‌സിന്റെ പിറന്നാളാണിന്ന്, എന്നാല്‍ അവര്‍ ഞങ്ങള്‍ക്ക് ഏറ്റവും വലിയ സമ്മാനം നല്‍കിയിരിക്കുകയാണ്". ഐ സപ്പോട്ട് ദ ഗേള്‍സ് എക്‌സില്‍ കുറിച്ചു. "10,000 ജോടി ഉള്‍വസ്ത്രങ്ങള്‍ ഉള്‍പ്പെടുന്ന ഭീമമായ സംഭാവന നല്‍കിയതിന് ഗസ്സ് മ്യൂസിക് വീഡിയോ ടീമിനോട്, ബില്ലി ഐലിഷിനോട് സംഘടനയ്ക്ക് അതിയായ കടപ്പാടുണ്ട്", സംഘടന കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് ഒന്നിനാണ് ചാര്‍ലി എക്‌സ്.സി.എക്‌സും ബില്ലി ഐലിഷും ഗസ്സ് റീമിക്‌സ് പുറത്തിറക്കിയത്. വീഡിയോയുടെ പ്രധാന ആകര്‍ഷണം തന്നെ എണ്ണമറ്റ, വിവിധ നിറത്തിലുള്ള ഉള്‍ വസ്ത്രങ്ങളാണ്. ഈയാഴ്ച ആദ്യമാണ് പ്രിയതാരങ്ങള്‍ ഒത്തുചേരുന്നതായുള്ള വാര്‍ത്തയെത്തിയത്. ഇരുവരുടേയും ആയിരക്കണക്കിന് ആരാധകര്‍ക്ക് അത് ഏറെ സന്തോഷം പകര്‍ന്ന വാര്‍ത്തയായിരുന്നു. റിലീസായി ഒരു ദിവസം കഴിയുമ്പോള്‍ത്തന്നെ വീഡിയോ 40 ലക്ഷത്തിലധികം വ്യൂസ് യൂട്യൂബില്‍ നേടിക്കഴിഞ്ഞു.
Content Highlights: Billie Eilish and Charli XCX donate 10000 pairs of underwear to domestic violence victims
Published: 03 Aug 2024, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented