സ്ത്രീധനമായി ആവശ്യപ്പെട്ട ഥാര്‍ നല്‍കാത്തതിന്റെ പേരില്‍ വിവാഹത്തില്‍നിന്ന് പിന്മാറി പ്രതിശ്രുതവരന്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. വിവാഹം നടക്കാതെ വന്നതോടെ പ്രതിശ്രുതവധുവിന്റെയും കുടുംബത്തിന്റെയും പരാതിയില്‍ സ്ത്രീധന നിരോധന വകുപ്പ് പ്രകാരം യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു.
വെള്ളിയാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വധുവും കുടുംബവും ബന്ധുക്കളും ഏറെനേരം കാത്തിരുന്നിട്ടും യുവാവും കുടുംബവും എത്തിയില്ല. തുടര്‍ന്ന് പ്രതിശ്രുതവധുവും കുടുംബവും പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
കല്യാണത്തിന്റെ തലേന്നാണ് യുവാവ് സ്ത്രീധനമായി ഥാറും സ്വര്‍ണവും പണവും ആവശ്യപ്പെടുന്നത്. താന്‍ ആവശ്യപ്പെട്ട സ്ത്രീധനം നല്‍കിയില്ലെങ്കില്‍ വിവാഹത്തില്‍നിന്ന് പിന്മാറുമെന്നും യുവാവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പ്രതിശ്രുതവധുവും കുടുംബവും ഇത് തമാശയാണെന്നാണ് കരുതിയത്. എന്നാല്‍ ബിസിനസ്സില്‍ നഷ്ടമുണ്ടായെന്നും അതിനാല്‍ പണം ആവശ്യമാണെന്നും യുവാവ് പറഞ്ഞിരുന്നതായി പ്രതിശ്രുതവധു വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം പ്രതിശ്രുതവധുവിന്റെയും കുടുംബത്തിന്റെയും യുവാവ് ആരോപണങ്ങള്‍ നിഷേധിച്ചു. തനിക്ക് കടബാധ്യതയില്ലെന്നും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് യുവാവും കുടുംബവും അവകാശപ്പെടുന്നത്.
Content Highlights: bhopal groom seeks thar as dowry day before wedding
Published: 16 Feb 2025, 08:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented