ഴിഞ്ഞദിവസമാണ് ഗായിക ആര്യാ ദയാല്‍ വിവാഹിതയായത്. അഭിഷേക് എസ്.എസ്സിനെയാണ് ആര്യ വിവാഹം ചെയ്തത്. രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് വളരെ ലളിതമായ വിവാഹമായിരുന്നു ആര്യയുടേത്. ഇന്‍സ്റ്റഗ്രാമിലൂടെ ആര്യ തന്നെയാണ് വിവാഹിതയായെന്ന് അറിയിച്ചത്.

To advertise here,

ഇപ്പോഴിതാ വിവാഹത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ആര്യാ ദയാല്‍. പച്ചയില്‍ കസവ് പ്രിന്റോടുകൂടിയ കരയുള്ള ഓഫ് വൈറ്റ് സാരിയാണ് ചിത്രങ്ങളില്‍ ആര്യയുടെ വേഷം. ഇതിനൊപ്പം പച്ച നിറത്തിലുള്ള ബ്ലൗസാണ് ധരിച്ചിരിക്കുന്നത്. ലളിതമായ ആഭരണങ്ങളും ആര്യ അണിഞ്ഞിട്ടുണ്ട്. മുണ്ടും ഫ്ളോറല്‍ പ്രിന്റുള്ള ഷര്‍ട്ടുമാണ് അഭിഷേകിന്റെ വേഷം.

'എന്റെ ലോകത്തേക്ക് ഒരു എത്തിനോട്ടം' എന്ന ക്യാപ്ഷനോടെയാണ് ആര്യ വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഒപ്പം വിവാഹം നടന്ന തിയ്യതിയായ '3/10/2025' എന്നും ചേര്‍ത്തിരുന്നു. തന്റെ ജീവിത പങ്കാളിയായ അഭിഷേകിനെ ടാഗ് ചെയ്ത പോസ്റ്റില്‍ ഗായിക ജ്യോത്സ്‌ന രാധാകൃഷ്ണന്‍, നടി കനി കുസൃതി തുടങ്ങിയ ഒട്ടേറെ പേര്‍ കമന്റുകളിട്ടു.

'സഖാവ്' എന്ന കവിത ആലപിച്ചാണ് ആര്യ ശ്രദ്ധനേടിയത്. പിന്നാലെ, കവിതയെച്ചൊലി വിവാദങ്ങളുമുണ്ടായിരുന്നു. പിന്നീട് കോവിഡ് കാലത്ത് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കവര്‍ സോങ്ങുകളിലൂടെ ആര്യ വീണ്ടും ശ്രദ്ധനേടി. അമിതാഭ് ബച്ചനടക്കം ആര്യയുടെ പാട്ടുകള്‍ പങ്കുവെച്ചിരുന്നു. 'ജീന്‍സ്' എന്ന ചിത്രത്തില്‍ എ.ആര്‍. റഹ്‌മാന്‍ സംഗീതം നല്‍കിയ കണ്ണോട് കാണ്‍ബതെല്ലാം എന്ന പാട്ടിന്റെ കവറിലൂടെ ആര്യ കൂടുതല്‍ ശ്രദ്ധേയയായി. ഏതാനും ചിത്രങ്ങളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.