കഴിഞ്ഞ ദിവസമാണ് നടി അര്‍ച്ചനാ കവിയുടേയും പത്തനംതിട്ട സ്വദേശിയായ റിക്ക് വര്‍ഗീസിന്റേയും വിവാഹം കഴിഞ്ഞത്. ഇതിന് പിന്നാലെ നടി രസകരമായ വിവാഹ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. എല്ലാവരുടേയും മുഖത്ത് ചിരി നിറയ്ക്കുന്ന രീതിയിലാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്.

To advertise here,

'വീട് വിട്ട് പോവാ ഞാന്‍, എന്റെ വിവാഹം കഴിഞ്ഞു, പത്തനംതിട്ടയില്‍ എനിക്ക് പുതിയ വീട് കിട്ടിയിട്ടുണ്ട്' എന്ന് അര്‍ച്ചന പറയുന്നത് വീഡിയോയില്‍ കാണാം. വിവാഹവേഷത്തില്‍ പെട്ടിയും തള്ളിക്കൊണ്ട് വരുന്നതിനിടയിലാണ് അവര്‍ ഇത് പറയുന്നത്.

വിവാഹച്ചടങ്ങില്‍ നിന്നുള്ള രസകരമായ പല നിമിഷങ്ങളും കോര്‍ത്തിണക്കിയാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. അര്‍ച്ചനയും ഭര്‍ത്താവും ഫോട്ടോക്ക് പോസ് ചെയ്യുന്നതും വീഡിയോയില്‍ കാണാം.

ഡേറ്റിങ് ആപ്പിലൂടെയാണ് റിക്കിനെ പരിചയപ്പെട്ടതെന്ന് അര്‍ച്ചന വ്യ്ക്തമാക്കിയിരുന്നു. തുടക്കത്തില്‍തന്നെ ഒരുമിച്ചുള്ള ജീവിതത്തെ കുറിച്ചാണ് സംസാരിച്ചതെന്നും എന്തോ ഒരു ശക്തി തങ്ങളെ ഒരുമിപ്പിക്കുന്നത് പോലെയാണ് തോന്നിയതെന്നും അര്‍ച്ചന പറഞ്ഞിരുന്നു. റിക്ക് തന്നെ ട്രീറ്റ് ചെയ്തതുപോലെ മറ്റാരും തന്നെ പരിഗണിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. 2016-ല്‍ കൊമേഡിയന്‍ അബീഷ് മാത്യുവിനെ വിവാഹം കഴിച്ചെങ്കിലും 2021-ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. നീലത്താമരയുടെ റീമേക്കിലൂടെയാണ് അര്‍ച്ചന വെള്ളിത്തിരയിലെത്തിയത്. അടുത്തിടെ ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെ അവര്‍ വീണ്ടും അഭിനയരംഗത്തെത്തുകയായിരുന്നു.