ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരം കാണാൻ ദുബായ് ഇൻർനാഷണൽ സ്റ്റേഡിയത്തിലെത്തി ബോളിവുഡ് താരം അനുഷ്ക ശർമ്മ. പങ്കാളി വിരാട് കോലിയെ കൈവീശിക്കാണിക്കുന്ന അനുഷ്കയുടെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.
ഡെനിം ഷർട്ടും ജീൻസും ധരിച്ചാണ് അനുഷ്ക ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെത്തിയത്. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ - ഓസ്ട്രേലിയ സെമി ഫൈനൽ മത്സരത്തിനിടെ വി.ഐ.പി. ഇരിപ്പിടത്തിലിരുന്ന നടി അനുഷ്ക ശർമ ചെറുതായി മയങ്ങുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു.
2017-ലാണ് അനുഷ്കയും വിരാട് കോലിയും വിവാഹിതരായത്. ഇരുവർക്കും രണ്ട് കുഞ്ഞുങ്ങളുണ്ട്- വാമികയും അകായും.
Content Highlights: anushka-sharma-champions-trophy-final
Published: 09 Mar 2025, 04:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented