ഏറെ കോളിളക്കമുണ്ടാക്കിയ ദത്തുവിവാദത്തിലൂടെ വാർത്തകളിലിടം പിടിച്ച അനുപമയ്ക്കും അജിത്തിനും രണ്ടാമതും കുഞ്ഞുപിറന്നു. അജിത്താണ് സാമൂഹികമാധ്യമങ്ങളിലൂടെ പെൺകുഞ്ഞ് പിറന്ന വിവരം പങ്കുവെച്ചത്. അനുപമയും അജിത്തും മൂത്തമകൻ എയ്ഡനും യൂട്യൂബിലും സജീവമാണ്. മൂവരും ചേർന്നുള്ള വീഡിയോകളും ഇവർ പങ്കുവെയ്ക്കാറുണ്ട്.
കുഞ്ഞിന് വേണ്ടിയുള്ള അനുപമയുടെ പോരാട്ടം കേരളത്തില്‍ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. സിപിഎമ്മിനെയും സര്‍ക്കാരിനെയും ശിശുക്ഷേമ സമിതിയെയും പിടിച്ചുലച്ച വിവാദമായിരുന്നു ഇവരുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയ വിഷയം. നിയമപോരാട്ടത്തിനൊടുവിലാണ് അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിച്ചിരുന്നത്. അനുപമയുടെ മാതാപിതാക്കള്‍ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ച കുഞ്ഞിനെ പിന്നീട് ആന്ധ്രാ ദമ്പതികള്‍ക്ക് ദത്ത് നല്‍കുകയായിരുന്നു. സംഭവം വിവാദമായതോടെ താത്കാലിക ദത്ത് നിര്‍ത്തലാക്കിയാണ് ആന്ധ്രാ ദമ്പതികളില്‍ നിന്ന് കുഞ്ഞിനെ കോടതിവഴി അനുപമയ്ക്ക് കൈമാറിയത്.
Content Highlights: anupama and ajith welcomes second baby
Published: 09 Nov 2024, 09:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented