കുടുംബ സംഗമത്തില്‍ ചട്ടയും മുണ്ടും ധരിച്ച് ലോങ്ജമ്പ് താരവും അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റുമായ അഞ്ജു ബോബി ജോര്‍ജ്ജ്. കണ്ണൂര്‍ പേരാവൂരില്‍ നടന്ന കുടുംബ സംഗമത്തിലാണ് ക്രിസ്തീയ വേഷത്തില്‍ അഞ്ജുവെത്തിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും അഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

To advertise here,

'കുടുംബസംഗമം പോലെ മറ്റൊന്നുമില്ല. അഭിനയിക്കുന്നതും ചിരിക്കുന്നതും ഞങ്ങള്‍ ഒരുപാട് ഇഷ്ടപ്പെടുന്നു. ഞങ്ങളുടെ ബന്ധം തകര്‍ക്കാന്‍ ആര്‍ക്കുമാകില്ല'-അഞ്ജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ഇതിന് താഴെ ഒട്ടേറെപ്പേരാണ് അഞ്ജുവിനെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെയിലെ ഷീല അവതിരിപ്പിച്ച കൊച്ചുത്രേസ്യയെപ്പോലെയുണ്ട് എന്നാണ് പലരും പ്രതികരിച്ചത്. ഈ ഫോട്ടോ പ്രേംനസീര്‍ കണ്ടിരുന്നെങ്കില്‍ ഷീലാമ്മ ഗ്രൗണ്ടില്‍ പ്രാക്ടീസിന് പോകേണ്ടി വന്നേനെ എന്നും ആരാധകര്‍ കുറിച്ചു. ഇതിനൊപ്പം രംഗണ്ണനായും നാഗവല്ലിയായും എത്തിയ കുടുംബാംഗങ്ങളുടെ വീഡിയോയും അഞ്ജു പങ്കുവെച്ചിട്ടുണ്ട്. 

2003-ല്‍ പാരിസില്‍ നടന്ന ലോക അത്‌ലിറ്റ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി അഞ്ജു ചരിത്രമെഴുതിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയായും അവര്‍ മാറി.