ഏറെ ആരാധകരുള്ള അവതാരകയും സോഷ്യല്‍ മീഡയ ഇന്‍ഫ്‌ളുവന്‍സറുമാണ് പേളി മാണി. മക്കളുടെ വിശേഷങ്ങളും കുടുംബത്തെ കുറിച്ചുമെല്ലാം പേളി സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ചിങ്ങം ഒന്നിന് പുതിയൊരു തുടക്കം കുറിച്ച സന്തോഷം പങ്കിടുകയാണ് അവര്‍.

To advertise here,

മലയാളം പുതുവര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ വര്‍ഷങ്ങളായി തന്റെ ഹൃദയത്തിലുള്ള ഭരതനാട്യം വീണ്ടും പഠിക്കാന്‍ തുടങ്ങുകയാണെന്ന് പോസ്റ്റില്‍ പേളി പറയുന്നു. 'ഇന്ന് ചിങ്ങം ഒന്ന്. മലയാളം പുതുവര്‍ഷത്തിന്റെ ആദ്യ ദിനം. വര്‍ഷങ്ങളായി എന്റെ ഹൃദയത്തിലുള്ള കാര്യം ഞാന്‍ ഒടുവില്‍ സാധ്യമാക്കുന്നു. ഭരതനാട്യത്തിലേക്ക് മടങ്ങുന്നു. എന്റെ ഗുരു ഇന്ന് വീട്ടിലെത്തി. ഗുരുദക്ഷിണയ്ക്ക് ശേഷം ആദ്യ പാഠം പഠിച്ചുതുടങ്ങി. 

എന്റെ ഹൃദയം ഒരിക്കലും മറക്കാത്തത് ഓര്‍ക്കാന്‍ എന്റെ കാലുകള്‍ ശ്രമിക്കുന്നതുപോലെ തോന്നി. കുട്ടിക്കാലത്ത് എന്റെ ആദ്യ ഗുരു താരാ കല്ല്യാണില്‍ നിന്നാണ് ഞാന്‍ ശാസ്ത്രീയ നൃത്തം പഠിച്ചു തുടങ്ങിയത്. പിന്നീട് തിരക്കുകള്‍ക്കിടയില്‍ എനിക്ക് അത് താത്ക്കാലികമായി നിര്‍ത്തേണ്ടി വന്നു. ഇപ്പോള്‍ ഒരു അമ്മയെന്ന നിലയില്‍ പുതിയ എന്തെങ്കിലും ആരംഭിക്കാന്‍ വൈകിപ്പോയിട്ടില്ലെന്ന് എന്റെ മക്കളെ ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വേദനയുള്ള  പേശികളോടെ അഭിനിവേശങ്ങള്‍ വീണ്ടും കണ്ടെത്തുന്നതിന്റെ സന്തോഷം നിറഞ്ഞ പുതിയ തുടക്കമിതാ...'- പേളി മാണി കുറിപ്പില്‍ പറയുന്നു.

നടന്‍ ശ്രീനിഷ് അരവിന്ദാണ് പേളിയുടെ ഭര്‍ത്താവ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാകുകയും വിവാഹം ചെയ്യുകയുമായിരുന്നു. 2019 മെയ് 5,8 തിയ്യതികളിലായി ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം. 2021-ല്‍ ഇരുവര്‍ക്കും ആദ്യത്തെ കുഞ്ഞ് പിറന്നു. നിലാ എന്നാണ് പേര് നല്‍കിയത്. 2024 ജനുവരിയില്‍ രണ്ടാമത്തെ കുഞ്ഞ് നിതാരയും ഇരുവരുടേയും ജീവിതത്തിലെത്തി.