കേരളത്തിന്റെ ദത്തുപുത്രന്‍ എന്നാണ് തെലുങ്ക് താരം അല്ലു അര്‍ജുന്‍ അറിയപ്പെടുന്നത്. മലയാളത്തില്‍ ഡബ്ബ് ചെയ്ത് എത്തിയ ആദ്യ ചിത്രമായ ആര്യ മുതല്‍ ഒടുവിലെത്തിയ പുഷ്പ 2 വരെ അല്ലുവിന്റെ ചിത്രങ്ങളെല്ലാം ഇരുകൈയും നീട്ടിയാണ് മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചത്. അല്ലു അര്‍ജുന്റെ ഭാര്യ സ്‌നേഹാ റെഡ്ഡി തന്റെ പ്രിയപ്പെട്ടവന് എഴുതിയ 'ലവ് ലെറ്ററാണ്' സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

To advertise here,

ഭര്‍ത്താവിനെ താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹമാണ് ലോകത്തെ ഏറ്റവും മികച്ചയാളെന്നും സ്‌നേഹ കുറിച്ചു. തന്റെ ജീവിതത്തിലെ ജാക്ക്‌പോട്ടാണ് അല്ലു അര്‍ജുനെന്നും സ്‌നേഹാ റെഡ്ഡി പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവെച്ച കുറിപ്പിലാണ് സ്‌നേഹ ഇക്കാര്യം പറയുന്നത്.

'ഞാന്‍ എന്റെ ഭര്‍ത്താവിനെ സ്‌നേഹിക്കുന്നു. അദ്ദേഹമാണ് ഏറ്റവും മികച്ചത്. അദ്ദേഹത്തെ ഞാന്‍ അഗാധമായി സ്‌നേഹിക്കുന്നു. അദ്ദേഹത്തെ കിട്ടിയതില്‍ ഞാന്‍ വളരെ ഭാഗ്യവതിയാണ്. ഞാനാണ് ഏറ്റവും ഭാഗ്യവതിയായ പെണ്‍കുട്ടി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ജാക്ക്‌പോട്ടാണ് അദ്ദേഹം. എല്ലാ ജന്മത്തിലും അദ്ദേഹത്തെ എനിക്ക് ഭര്‍ത്താവായി വേണം. 11 നവംബര്‍ 2025. അല്ലു സ്‌നേഹാ റെഡ്ഡി (ഇത് യഥാര്‍ഥത്തില്‍ ഞാനാണ്).' -ഇതാണ് സ്‌നേഹാ റെഡ്ഡി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

സ്‌നേഹയുടെ പോസ്റ്റ് അധികം വൈകാതെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേരാണ് സ്‌നേഹയുടെ പ്രണയലേഖനത്തെ കുറിച്ച് കമന്റുകളിട്ടത്. 'എല്ലാ ആരാധികമാരിലും ഈ പെണ്‍കുട്ടി അസൂയ ജനിപ്പിച്ചു. പക്ഷേ ഞങ്ങള്‍ക്ക് ഇവളെ വെറുക്കാന്‍ കഴിയില്ല. അവള്‍ വളരെ സുന്ദരിയാണ്' എന്നാണ് ഒരു കമന്റ്. 'അല്ലു അര്‍ജുന്‍, താങ്കള്‍ വളരെ ഭാഗ്യവാനാണ്' എന്നായിരുന്നു മറ്റൊരു കമന്റ്.

2011 മാര്‍ച്ച് ആറിനാണ് അല്ലു അര്‍ജുനും സ്‌നേഹാ റെഡ്ഡിയും വിവാഹിതരായത്. ഇരുവര്‍ക്കും അയാന്‍, അര്‍ഹ എന്നീ രണ്ട് മക്കളാണുള്ളത്.