ശുപത്രിയിൽ തനിക്ക് കൂട്ടായി നിന്ന സുഹൃത്തിനെ കുറിച്ചും ആശുപത്രിവാസത്തെ കുറിച്ചും കുറിപ്പ് പങ്കുവെച്ച് നടി റോഷ്‌ന ആൻ റോയ്. ഒരിക്കലും സങ്കൽപിക്കാൻ സാധിക്കാത്ത അനുഭവമാണ് ആശുപത്രിവാസം തന്നതെന്നും താങ്ങും തണലുമായി സുഹൃത്ത് അഖില കൂടെ നിന്നെന്നും റോഷ്‌ന കുറിച്ചു.

To advertise here,

'ആശുപത്രിയിലെ ദിവസങ്ങൾ ഒരിക്കലും സങ്കൽപിക്കാനാകാത്ത അനുഭവമാണ് നൽകിയത്. ഇത്തവണ വേദനയുടെ പുതിയൊരു ലോകത്തേക്കാണ് കാലെടുത്ത് വെച്ചത്. എന്നാൽ അത് എന്നെന്നും നിലനിൽക്കുന്ന ഒന്നല്ല. കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി ഇത് ഏറ്റവും കഠിനമായ വേദനയായിരുന്നു. ക്ഷീണിപ്പിക്കുന്നത് ആഴമേറിയതും വെല്ലുവിളി നിറഞ്ഞതുമായിരുന്നു.

ഇപ്പോൾ ഇത് എന്റെ രോഗശാന്തിയുടെ ദിനങ്ങളാണ്. എന്നെത്തന്നെ പരിപാലിക്കാനും ഈ യാത്രയിലൂടെ കടന്നുപോകാനും എന്നെത്തന്നെ സ്‌നേഹിക്കാനും ഞാൻ തീരുമാനിച്ചു. എന്റെ ശരീഖം സുഖം പ്രാപിക്കുന്നു. ഇതൊരു ഇടവേള മാത്രമാണ്. കൂടുതൽ ശക്തയായി തിരിച്ചുവരും. സ്‌നേഹത്തിനും പ്രാർഥനകൾക്കും നന്ദി.'-ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പം റോഷ്‌ന കുറിച്ചു.

ചിലപ്പോൾ രക്തബന്ധത്തേക്കാൾ വലുതായിരിക്കും സൗഹൃദമെന്നും ഹൃദയശുദ്ധിയുള്ളവർ തമ്മിൽ തിരിച്ചറിയുമെന്നും മറ്റൊരു കുറിപ്പിൽ റോഷ്‌ന പറയുന്നു. ആശുപത്രിയിൽ കൂടെ നിന്ന സുഹൃത്തിനെ കുറിച്ചുള്ളതാണ് ഈ കുറിപ്പ്. ദൈവത്തിന്റെ കൈകൾ പല രീതിയിൽ തന്നെ ചേർത്തുപിടിച്ചിട്ടുണ്ടെന്നും അത്തരമൊരു കൈയാണ് സുഹൃത്തിന്റേതെന്നും റോഷ്‌ന കൂട്ടിച്ചേർത്തു.