ആമിർ ഖാൻ്റെ മകൾ ഇറാ ഖാൻ നേരിട്ട ബോഡി ഷെയ്മിങ്ങിനെതിരെ നടൻ അഭിനവ് ശുക്ല രംഗത്തെത്തി. ടാറ്റ മുംബൈ മാരത്തണിൽ ആമിർ ഖാനോടും കുടുംബാംഗങ്ങളോടും ഒപ്പം പങ്കെടുത്തപ്പോഴാണ് ഇറ ബോഡി ഷെയ്മിങ്ങിന് ഇരയായത്.

To advertise here,

പാനി ഫൗണ്ടേഷനും അഗത്സു ഫൗണ്ടേഷനും പിന്തുണ നൽകിക്കൊണ്ടാണ് ഇറാ ഖാൻ മാരത്തണിൽ എത്തിയത്. മാരത്തണിൽ ഇറ ധരിച്ച വസ്ത്രത്തെച്ചൊല്ലി ചിലർ നടത്തിയ പരിഹാസങ്ങളും ബോഡി ഷെയ്മിങ് പരാമർശങ്ങളുമാണ് അഭിനവ് ശുക്ലയെ ചൊടിപ്പിച്ചത്.

‌ജനുവരി 18 നാണ് ആമിർഖാനൊപ്പം ഇറ ഖാനും മാരത്തണിൽ പങ്കെടുത്തത്. വെള്ളനിറത്തിലുള്ള ടാങ്ക് ടോപ്പും കറുത്ത ഷോർട്സുമാണ് ഇറ ധരിച്ചിരുന്നത്. എന്നാൽ പിന്നീട് ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ഇറയുടെ വസ്ത്രധാരണത്തേയും ശരീര പ്രകൃതിയേയും പരിഹസിച്ചുകൊണ്ടുള്ള കമൻറുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. 

" ഇത് ഇറാ ഖാനാണ്, ആമിർ ഖാന്റെ മകൾ. ഇവിടെ പ്രശ്നം വസ്ത്രമല്ല, ശരീരമാണ്. ആളുകൾ അവരുടെ ശരീര പ്രകൃതിക്ക് യോജിക്കുന്ന വസ്ത്രം തിരഞ്ഞെടുക്കാൻ മടിക്കുന്നതും ഇപ്പോഴും മാന്യതയില്ലാതെ പുറത്തിറങ്ങിനടക്കാൻ തയ്യാറാവുന്നതും എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാവുന്നില്ല. മാന്യത എന്നത് ഫാഷന് പുറത്തുള്ള ഒന്നല്ല. " എന്നാണ് എക്സിൽ ഒരാൾ കമന്റ് ചെയ്തത്. തന്റെ ഈ പോസ്റ്റിൽ XL,XXL വസ്ത്രധാരികൾക്കേ പ്രശ്നമുണ്ടാവുകയുള്ളൂ എന്നും അയാൾ പറഞ്ഞു.

ഈ പോസ്റ്റാൺ അഭിനവ് ശുക്ലയെ പ്രകോപിപ്പിച്ചത്. ഒരാൾ ധരിക്കുന്ന വസ്ത്രം അയാളുടെ തീരുമാനമാണ്, ഇത്രയേറെ യഥാർത്ഥ്യബോധവും താഴ്മയും വിനയവുമുള്ള ഒരു താരപുത്രി വേറെയില്ലെന്നും അഭിനവ് പറയുന്നു. അവർക്ക് നാടകീയതയിസല്ല, ഷോ ഓഫ് കാണിക്കാറില്ല, ബൗൺസർമാരുടേയും മാനേജർമാരുടേയും അകമ്പടിയില്ല. അഭിനവ് പറഞ്ഞു.

ഇവിടെ എന്താണ് പ്രശ്നമെന്ന് എനിക്ക് മനസിലാവുന്നില്ല, ഒന്നുമില്ലെങ്കിലും സജീവമായിരിക്കാനുള്ള ശ്രമമെങ്കിലും അവർ നടത്തുന്നുണ്ടെല്ലോ, വസ്ത്രധാരണം പൂർണമായും വ്യക്തിഗത തീരുമാനമാണ്. അഭിനവ് കൂട്ടിച്ചേർത്തു. അഭിനവ് ശുക്ലമാത്രമല്ല, ഇറാ ഖാന് പിന്തുണ നൽകുന്ന സോഷ്യൽ മീഡിയാ ഉപഭോക്താക്കളുമുണ്ട്.

അതേസമയം, തന്റെ ശാരീരിക പ്രയാസങ്ങളെ കുറിച്ച് ഇറ മുമ്പ് സമൂഹമാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞിട്ടുണ്ട്. 2020 മുതൽ തടികൂടിയ അവസ്ഥയിലൂടെയും അമിതവണ്ണത്തിലൂടെയും ഞാൻ കടന്നുപോയിക്കൊണ്ടിരിക്കുകയാണെന്ന് ഇറ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. തന്‍റെ ഇപ്പോഴത്തെ ശരീരം ഭക്ഷണക്രമവുമായി ബന്ധപ്പെട്ട തകരാറുകൾ ഇല്ലെന്നും. അതേകുറിച്ച് കുറേയേറെ പറയാനുണ്ടെന്നും ഇറ പറഞ്ഞു. നേരത്തെ താൻ നേരിട്ട വിഷാദരോഗത്തെക്കുറിച്ചും എല്ലാ സൗകര്യങ്ങളുമുള്ള സാഹചര്യത്തിൽ വളർന്നിട്ടും എന്തിനാണ് താൻ ഇത്രയധികം പോരാട്ടങ്ങൾ നേരിടേണ്ടി വരുന്നത് എന്ന കുറ്റബോധത്തെക്കുറിച്ചും ഇറ ഖാൻ തുറന്നുപറഞ്ഞിരുന്നു.