ഇടം കയ്യന്‍ ഓപ്പണിങ് ബാറ്റര്‍ എന്ന പേരിന് ഉടമയായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ 69 കോടിയുടെ പാര്‍പ്പിട സമുച്ചയം സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. 

To advertise here,

വന്‍കിട റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫിന്റെ ഗുരുഗ്രാമിലെ ആഡംബര പ്രൊജക്റ്റുകളിലൊന്നാണ് ശിഖര്‍ ധവാൻ  സ്വന്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി നാലിന് വില്‍പ്പന നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഗുരുഗ്രാമിലെ ആഡംബര പ്രദേശങ്ങളിലൊന്നായ ഗോള്‍ഫ് കോഴ്‌സ് റോഡിലെ 'ദ ഡാലിയാസ്' എന്ന അത്യാഡംബര പ്രൊജക്റ്റിലെ  6,040 ചതുരശ്ര അടി വിസ്തീരണമുള്ള അപാര്‍ട്ട്‌മെന്റാണ് ശിഖര്‍ ധവാൻ വാങ്ങിയത്.

പാര്‍പ്പിടത്തിന്റെ മൂല്യമായ 65.61 കോടിക്ക് പുറമേ, സ്റ്റാമ്പ് ഡ്യൂട്ടിയായി 3.28 കോടിയാണ് നല്‍കേണ്ടി വന്നത്. 1,08,631 ലക്ഷം രൂപയാണ് ഒരു ചതുരശ്ര അടിയുടെ വില. 

2024 ഓഗസ്റ്റിലാണ് ഡിഎല്‍എഫ് 'ദ ഡാലിയാസ്' എന്ന 17 ഏക്കറില്‍ നീളുന്ന ഹൗസിങ് പ്രൊജക്റ്റ് അവതരിപ്പിക്കുന്നത്. പെന്റ് ഹൗസുകളും 420 അപാര്‍ട്ട്‌മെന്റുകളും അടങ്ങിയതാണ് ദ ഡാലിയാസ്. 

ഗുരുഗ്രാമില്‍ വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ പ്രദേശത്തെ സര്‍ക്കിള്‍ റേറ്റ് ജില്ലാ ഭരണകൂടം വര്‍ധിപ്പിച്ചിരുന്നു. 

20 വര്‍ഷം നീണ്ട കരിയറിന് തിരശ്ശീലയിട്ടുകൊണ്ട് ഓഗസറ്റ് 24-നാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി ശിഖര്‍ ധവാന്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 34 ടെസ്റ്റ് മത്സരങ്ങളും 167 ഏകദിനവും 68 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.