
'നീയെന്താ താജ് മഹല്‍ പണിയാനാണോ ഉദ്ദേശിക്കുന്നത്' എന്ന പരിഹാസം കലര്‍ന്ന ചോദ്യം വീട് നിര്‍മ്മാണത്തില്‍ വലിയ സ്വപ്ങ്ങള്‍ കാണുന്നവര്‍ക്കുനേരെ പലപ്പോഴും ഉയരാറുണ്ട്. അത്തരത്തില്‍ ഒരു താജ് മഹലുണ്ട് മധ്യപ്രദേശില്‍. പങ്കാളിയോടുള്ള തീവ്രമായ സനേഹത്തിന്റെയും തങ്ങളുടെ പ്രണയത്തിന്റെയും ഓര്‍മ്മയ്ക്കായി ആനന്ദ് പ്രകാശ് ചോക്‌സിയെന്നയാളാണ് താജ് മഹലിൻ്റെ മാതൃകയിൽ നാലു മുറികളുള്ള വീട് പണിതിരിക്കുന്നത്.
വ്യത്യസ്തമായ വീടുകളും അവയുടെ പിന്നിലെ കഥകളും പങ്കുവെക്കുന്ന ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ പ്രിയം സരസ്വതാണ് ആനന്ദിന്റെയും കുടുബത്തിന്റെയും 'താജ് മഹല്‍ വീടിന്റെ' കഥ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
താജ് മഹല്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച,ദക്ഷിണേന്ത്യയില്‍ അധികം കാണാനിടയില്ലാത്ത മക്രാന മാര്‍ബിളാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. വീടിനുള്ളില്‍ കയറിയ ഉടന്‍ താജ് മഹലിലേക്ക് വന്നതു പോലെ തോന്നുന്നുവെന്ന് പ്രിയം പറയുന്നുണ്ട്. വീട്ടിലേക്ക് കയറിവരുന്ന സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്ന രീതിയിലാണ് പ്രവേശന കവാടത്തിനു മുന്നില്‍തന്നെ നല്‍കിയിരിക്കുന്ന ഗോവണികള്‍.
വീതിയുള്ള ആദ്യ സ്‌റ്റെപ്പുകള്‍ ഇരു വശങ്ങളിലേക്ക് നയിക്കുന്ന തരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഗോവണികള്‍ സ്പ്ലിറ്റ് സ്റ്റെയര്‍കേസ് എന്നാണ് അറിയപ്പെടുന്നത്. കലാകാരന്മാരുടെ എട്ട്- ഒമ്പത് ദിവസ്സത്തെ അധ്വാനമാണ് ഗോവണിക്കു നൽകിയിരിക്കുന്ന ഡിസൈനുകളെ മനോഹരമാക്കുന്നത്.

ആഗ്രയിലെ താജ് മഹലില്‍ നിന്ന് പ്രചോദനം കൊണ്ടുള്ള നിര്‍മ്മിതിയാണെങ്കിലും ഉള്ളില്‍ കല്ലറയല്ലെന്നതും ജീവിക്കുന്ന ഇടമാണെന്ന വൃത്യാസവും വീടിനുണ്ടെന്ന് ആനന്ദ് പറയുന്നു. താജ് മഹലിൻ്റെ വിസ്തീർണം മീറ്ററില്‍ അളക്കുമ്പോള്‍ ഈ വീട് അടിയാലാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ താജ് മഹലിന്റെ മൂന്നിലൊന്നാണ് മിനി താജ് മഹലിന്റെ വലുപ്പം.
ഒമ്പത് ഇഞ്ച് കട്ടിയുള്ള രണ്ടു ഭിത്തികളാണ് ലിവിങ് ഹാളിന് നല്‍കിയിരിക്കുന്നത്. ഇരു ഭിത്തികള്‍ക്കുമിടയിലായി രണ്ട് ഇഞ്ച് എയര്‍ ഗാപ് നല്‍കിയിട്ടുണ്ട്. മഴക്കാലത്തും വേനല്‍ക്കാലത്തും താപനില നിയന്ത്രിച്ച് നിര്‍ത്താന്‍ ഇത് സഹായിക്കുന്നു. ഇദ്ദേഹം ആരംഭിച്ച റെസിഡന്‍ഷ്യല്‍ സ്‌കൂളിന് ചുറ്റുവട്ടത്തിൽ തന്നെയാണ് വീടും നിര്‍മ്മിച്ചിരിക്കുന്നത്. 7.29 കോടി കാഴ്ചക്കാര്‍ ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞു.
മക്രാന മാർബിൾ
കാല്‍ഷ്യം കൂടിയ മക്രാന മാര്‍ബിൾ ഗുണമേന്മയില്‍ മുന്‍ പന്തിയിലാണ്. ഒരു ചതുരശ്ര അടി മക്രാന മാര്‍ബിളിന് 500 മുതല്‍ 1500 വരെയാണ് വിപണി വില.

Content Highlights: Inspired by the Taj: A Luxurious Home Built with Makrana Marble
Published: 16 Jun 2025, 11:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented