വലിയ വീടുകളെടുത്താലുള്ള പ്രധാന ബുദ്ധിമുട്ടുകളിലൊന്ന് അത് പരിപാലിക്കുക എന്നതാണ്‌. അത്തരത്തില്‍ യുഎസിലെ തന്റെ വീട് വൃത്തിയായി സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് യുവതി.

To advertise here,

വീടിന്റെ വലിയ മുറ്റവും പുല്‍ത്തകിടിയും കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. കാഴ്ച്ചയില്‍ മനോഹരമാണെങ്കിലും ഓരോ കാലവസ്ഥയ്ക്ക് അനുസരിച്ച് ഇവിടെ വൃത്തിയാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് യുവതി പറയുന്നു.

ശിശിരകാലമെത്തുന്നതോടെ പുല്‍ത്തകിടിയില്‍ മുഴുവന്‍ ഇലകള്‍ നിറയും. വേനല്‍ക്കാലത്ത് വളര്‍ന്നുനില്‍ക്കുന്ന പുല്ലുകള്‍ വെട്ടിയൊതുക്കലാണ് ബുദ്ധിമുട്ട്. ശൈത്യകാലമാണെങ്കില്‍ ഇടയ്ക്കിടെ വീഴുന്ന മഞ്ഞ് മുഴുവന്‍ നീക്കുന്നതാണ് പ്രധാന ജോലി.

ഭര്‍ത്താവ് പുല്‍ത്തകിടി വൃത്തിയാക്കുന്നതും വീഡിയോയില്‍ കാണാം. വലിയ വീടുണ്ടെങ്കില്‍ ഇതാണണ് യാഥാര്‍ഥ്യമെന്നും യുവതി വീഡിയോയ്‌ക്കൊപ്പം കുറിച്ചിട്ടുണ്ട്. ഇങ്ങനെയൊരു വീട് എടുക്കുന്നതോടെ സൗകര്യങ്ങളേക്കാള്‍ ഉത്തരവാദിത്വമാണ് കൂടുകയെന്നും പോസ്റ്റില്‍ പറയുന്നു.

ഈ വീഡിയോ ചര്‍ച്ചയായതോടെ ഒട്ടേറെ പേര്‍ പ്രതികരിച്ചു. ഇത്രയും ബുദ്ധിമുട്ടുണ്ടെങ്കില്‍ വലിയ വീടെന്ന സ്വപ്‌നം ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ചിലര്‍ കമന്റ് ചെയ്തു. ഇത്രയും വലിയ വീടെടുക്കാമെങ്കില്‍ വൃത്തിയാക്കാന്‍ ഒരു സഹായിയെ നിയമിക്കാമല്ലോ എന്നും ആളുകള്‍ ചോദിച്ചിട്ടുണ്ട്. വായ്പ എടുത്തിട്ടാണ് വീടുണ്ടാക്കിയതെന്നും അതിന്റേതായ സാമ്പത്തിക ബാധ്യതകളുണ്ടെന്നും യുവതി ഇതിന് മറുപടിയും നല്‍കി.