പൂന്തോട്ടങ്ങളോ മുറ്റമോ ഇല്ലാത്തതുകൊണ്ട് ചെടികളും മരങ്ങളും നടാന്‍ കഴിയാത്തവരാണോ? പ്രത്യേകിച്ചും കായ്ക്കുന്ന മരങ്ങള്‍? ചെടിച്ചട്ടികളില്‍ വളര്‍ത്താന്‍ കഴിയുന്ന കായ്ക്കുന്ന മരങ്ങള്‍ നടാനായി തെരഞ്ഞെടുക്കാം. അതിനനുയോജ്യമായ മരങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്.
വളരെ കുറച്ചു സ്ഥലം മതി എന്നതുമാത്രമല്ല, ചെടിച്ചട്ടികള്‍ സൗകര്യപൂര്‍വം മാറ്റിവെക്കാമെന്നതും ഇത്തരത്തില്‍ ചെടികള്‍ വളര്‍ത്തുന്നതിന്റെ ഒരു പ്രത്യേകതയാണ്. കനത്ത മഴയോ കാറ്റോ കാരണം ചെടികള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. ഇങ്ങനെ ചട്ടികളില്‍ വളര്‍ത്താവുന്ന കായ്ക്കുന്ന മരങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഓറഞ്ച്
നാല് മുതല്‍ ആറടി വരെ ഉയരംവരുന്ന ഓറഞ്ച് മരങ്ങള്‍ ചട്ടികളില്‍ വളര്‍ത്താന്‍ അനുയോജ്യമായവയാണ്. പുറത്ത് വളര്‍ത്തുന്ന ചെടികള്‍ക്ക് കൂടുതല്‍ വെള്ളവും വളവും ആവശ്യമായി വന്നേക്കാം. എന്നാല്‍ ചട്ടികളില്‍ വളര്‍ത്തുമ്പോള്‍ അതൊരു വെല്ലുവിളിയാകുന്നില്ല. എന്നും വെയിലത്തുവെക്കാന്‍ മറക്കരുത്.
നാരങ്ങ
മുറ്റത്തും പറമ്പിലും മാത്രമല്ല, ചെടിച്ചട്ടികളിലും നാരങ്ങ വളര്‍ത്താം. നാരങ്ങയുടെ ഇലയും പഴവും പാചകത്തിനും ഉപയോഗിക്കാം. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ വളര്‍ത്തിയാല്‍ ധാരാളമായി കായ്ക്കുന്ന ചെടിയാണ് നാരങ്ങ.
പീച്ച് മരങ്ങള്‍
പീച്ച് മരങ്ങളുടെ പൂക്കളും കായ്കളും ഒരുപോലെ ആകര്‍ഷണീയമാണ്. ചെറിയ പീച്ച് മരങ്ങള്‍ തിരഞ്ഞെടുത്ത് വാങ്ങി ചട്ടികളില്‍ വളര്‍ത്താം. ഇതിലുണ്ടാകുന്ന പൂക്കളും കായ്കളും ഒരപോലെ ഭംഗിയുള്ളതാണ്. അലങ്കാരച്ചെടികളുടെ പ്രതീതിയുളവാക്കാനും പീച്ച് മരങ്ങള്‍ സഹായിക്കും.
ചെറി മരങ്ങള്‍
പീച്ച് ചെടികള്‍ പോലെ തന്നെ മനോഹരമാണ് ചെറി മരങ്ങളുടെ പൂക്കളും കായ്കളും. കണ്ടെയ്‌നര്‍ പൂന്തോട്ടങ്ങളില്‍ വളര്‍ത്താന്‍ അനുയോജ്യമായ ചെടികളാണിവ. നേരിട്ട് സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തായിരിക്കണം ചെടിച്ചട്ടികള്‍ വെക്കേണ്ടത്. കുറഞ്ഞ പരിപാലനം മാത്രം ആവശ്യമുള്ളവയാണ് ചെറി മരങ്ങള്‍.
അവൊക്കാഡോ
പറമ്പില്‍ മാത്രമല്ല ചെടിച്ചട്ടികളിലും അവൊക്കാഡോ വളര്‍ത്താമെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? ഇന്‍ഡോറിലും ഔട്ട്‌ഡോറിലും ഇവ വളര്‍ത്താം. എട്ടു മണിക്കൂറെങ്കിലും സൂര്യപ്രകാശമേല്‍ക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നുമാത്രം.
Content Highlights: How to grow Fruit Trees in Pots
Published: 06 Jun 2025, 09:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented