
നഗരങ്ങളിലെ തിക്കും തിരക്കുമെല്ലാം ഒഴിവാക്കി കുന്നിൻമുകളിലേക്ക് കയറി പ്രകൃതിയോട് ഇണങ്ങി മഞ്ഞുമൂടിയ കാടിന്റേയും കാറ്റിന്റേയും ശാന്തതയിൽ ജീവിക്കുക എന്നത് പലരുടേയും സ്വപ്നമാണ്. എന്നാൽ, അത്തരമൊരു സ്വപ്നത്തെ യാഥാർഥ്യമാക്കിയിരിക്കുകയാണ് ആർക്കിട്ടെക്ക്റ്റ് എൽദോസ് പച്ചിലിക്കാടനും അദ്ദേഹത്തിന്റെ ഭാര്യ ജിൻസിയും. ഇടുക്കിയിലെ സ്വർഗംമേടിലാണ് കഥ നടക്കുന്നത്. കൃത്യമായ പറഞ്ഞാൽ സ്വർഗംമേടിലെ ഉട്ടോപ്യയിൽ.
കൂത്താട്ടുക്കുളം സ്വദേശികളാണ് എൽദോസും ജിൻസിയും. 2016-ലാണ് ഇവര്‍ സ്വര്ഗംമേടില് സ്ഥലം വാങ്ങി സ്വന്തമായി ചെറിയൊരു ലോകം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. ഉട്ടോപ്യ സസ്റ്റേയ്നബിള്‍ സെസൈറ്റി എന്ന പേരില്‍ ഒരു എന്‍.ജി.ഒ ആയി രജിസ്റ്റര്‍ ചെയ്താണ് ഇവർ മുന്നോട്ട് പോകുന്നത്. ഒരു കുടുംബം എന്നതിലുപരി മനുഷ്യന്റെ അടിസ്ഥാന യൂണിറ്റ് ഒരു കമ്യൂണിറ്റി ആയിരിക്കണം എന്നതാണ് ഉട്ടോപ്യ മുന്നോട്ട് വയ്ക്കുന്ന ആശയം.
പ്രകൃതിയോട് ഇണങ്ങുന്ന തരത്തിൽ മരത്തടികളും പാഴ്വസ്തുക്കളും ഉപയോഗിച്ചാണ് വീട് നിർമിച്ചിരിക്കുന്നത്. പൂർണമായും പ്രകൃതിയുമായി യോജിച്ചുപോകുന്ന ഒരു ജീവിതശൈലി. വാസയോഗ്യമായ സ്ഥലങ്ങൾ ഉണ്ടാക്കുന്നതും ഉട്ടോപ്യയുടെ ലക്ഷ്യങ്ങളിലൊന്നാണ്. ചുറ്റുവട്ടങ്ങളിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് ഇത്തരം വാസയോഗ്യമായ സ്ഥലങ്ങൾ നിർമിക്കുന്നതിന് മറ്റുള്ളവരെ സഹായിക്കാനും എൽദോസും കുടുംബവും ഒപ്പമുണ്ട്.
Content Highlights: From City to Serenity: An Architect's Off-Grid Haven in the Idukki Mountains
Published: 05 Jun 2025, 03:39 pm IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented