
ഈ വർഷം സമൂഹമാധ്യമത്തിൽ തരംഗം സൃഷ്ടിച്ച ഗാനം ഏതാണെന്നു ചോദിച്ചാൽ തെല്ലും ആലോചിക്കാതെ മറുപടി വരും അത് സിംഹള ഗാനം മാനിഗേ മഗേ ഹിതേ ആണെന്ന്. മാനിഗേ ഗാനം പാടുന്നവരുടേയും അതിന്റെ പശ്ചാത്തലത്തിൽ നൃത്തം ചെയ്യുന്നവരുടെയുമൊക്കെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ ഈ ഗാനത്തിന് ബെല്ലി ഡാൻസ് ചെയ്യുന്ന യുവതിയുടെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.
രക്ഷാ പർസനാനി എന്ന യുവതിയാണ് മാനിഗേ ഗാനത്തിന് മനോഹരമായി ബെല്ലി ഡാൻസ് ചെയ്തിരിക്കുന്നത്. മുൻ ഐടി പ്രൊഫഷണൽ കൂടിയായ രക്ഷ അറിയപ്പെടുന്ന ബെല്ലി ഡാൻസറുമാണ്. ഈ ഗാനത്തിനൊപ്പം മൂളാതിരിക്കാനും ചുവടുവെക്കാതിരിക്കാനും കഴിയുന്നില്ല എന്നു പറഞ്ഞാണ് രക്ഷ വീഡിയോ പങ്കുവചച്ചത്.
നിരവധി പേരാണ് രക്ഷയുടെ പ്രകടനത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. നേരത്തേയും പല ഗാനങ്ങൾക്കും ബെല്ലി ഡാൻസ് ചെയ്ത വീഡിയോ രക്ഷ പങ്കുവച്ചിട്ടുണ്ട്.
സതീശൻ രത്നനായകയുടെ പ്രശസ്ത സിംഹള ഗാനമാണ് മാനിഗേ മഗേ ഹിതേ. 2020ൽ പുറത്തിറങ്ങിയ ഗാനം ശ്രീലങ്കൻ ഗായിക യോഹാനി ദിലോകാ ഡി സിൽവ പുത്തൻ ശൈലിയിൽ പാടിയതോടെയാണ് കൂടുതൽ പേരിലേക്ക് എത്തിച്ചേർന്നത്. യോഹാനിയുടെ വേർഷനാണ് തരംഗമാകുന്നതും.
Content Highlights: Woman performs belly dance on Manike Mage Hithe in viral video
Published: 27 Oct 2021, 01:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented