മികച്ച സംരംഭക എന്നതിലുപരി, ശാസ്ത്രീയമായി ഭരതനാട്യം അഭ്യസിച്ച നര്‍ത്തകി കൂടിയാണ് നിത അംബാനി.

ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തോടുള്ള തന്റെ ആജീവനാന്ത പ്രണയം ഒരിക്കൽ കൂടി പ്രകടമാക്കി റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനി. മനോഹരമായ പിങ്ക് ദാവണിയും പരമ്പരാഗത സ്വർണ്ണാഭരണങ്ങളും അണിഞ്ഞ് ഭരതനാട്യം അവതരിപ്പിക്കുന്ന നിത അംബാനിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. 'സ്വദേശ് ഓൺലൈൻ' ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നൃത്തപരിശീലനത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത്.
നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ പ്രഥമ നിർമാണ സംരംഭമായ 'ദി ഗ്രേറ്റ് ഇന്ത്യൻ മ്യൂസിക്കൽ: സിവിലൈസേഷൻ ടു നേഷൻ' എന്ന പരിപാടിയിലെ നൃത്താവതരണത്തിനായുള്ള തയ്യാറെടുപ്പിലാണിപ്പോൾ നിത അംബാനി. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിനുള്ള ആദരവായാണ് ഈ നൃത്തം അവതരിപ്പിക്കുന്നത്.
കനംകുറഞ്ഞ തുണിയിൽ സ്വർണനൂലുകൾ കൊണ്ട് മനോഹരമായ ചിത്രപ്പണികൾ ചെയ്ത പിങ്ക് ദാവണിയാണ് നിത അംബാനി ധരിച്ചിരുന്നത്. ലെഹങ്കയുടെ താഴെയായി നൽകിയ കടും ചുവപ്പും സ്വർണവും കലർന്ന ബ്രോക്കേഡ് ബോർഡർ വസ്ത്രത്തിന് രാജകീയ പ്രൗഢി നൽകി.
Read More: അറബിക്കടലിന്റെ തീരത്ത്, വെറും എട്ട് അതിഥികളെ സാക്ഷിയാക്കി ഒരു വിവാഹം!
സാരിയുടെ മുന്താണി പോലെ മനോഹരമായി അണിഞ്ഞ പിങ്ക് ദുപ്പട്ടയുടെ അരികുകളിൽ തിളങ്ങുന്ന ഗോൾഡ് ഗോട്ടാ-പട്ടി വർക്കുകളാണുള്ളത്. കൈകളിൽ ചുവപ്പും സ്വർണ്ണവും കലർന്ന ബ്രോക്കേഡ് ബോർഡറുകളുള്ള പിങ്ക് ബ്ലൗസാണ് ഇതിനൊപ്പം അണിഞ്ഞത്. തട്ടുകളായുള്ള വലിയ സ്വർണ്ണ ജിമിക്കികളും, ഇരു കൈകളിലും പിങ്ക്, മുത്ത്, സ്വർണ്ണ വളകളും, മനോഹരമായ പൂക്കളുടെ ഡിസൈനിലുള്ള സ്വർണ്ണ മോതിരവും അവരുടെ പരമ്പരാഗത ലുക്കിന് മാറ്റുകൂട്ടി.
കൺമഷിയും, മെറൂൺ പൊട്ടും, ഇളം പിങ്ക് ലിപ്സ്റ്റിക്കും അണിഞ്ഞ് തനത് ഇന്ത്യൻ ശൈലിയിലുള്ള മേക്കപ്പാണ് നിത അംബാനി തിരഞ്ഞെടുത്തത്. നടുഭാഗം വകഞ്ഞ് തോളിലേക്ക് ഒഴുകിക്കിടക്കുന്ന രീതിയിലായിരുന്നു ഹെയർസ്റ്റൈൽ. മികച്ച സംരംഭക എന്നതിലുപരി, ശാസ്ത്രീയമായി ഭരതനാട്യം അഭ്യസിച്ച നർത്തകി കൂടിയാണ് നിത അംബാനി.
Content Highlights: Nita Ambani showcases her lifelong passion for Indian classical dance with a captivating bharatanatyam performance, gaining attention on social media platforms.
Published: 22 Nov 2026, 11:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented