കോടികൾ പൊടിച്ചുള്ള ആഡംബര വിവാഹങ്ങൾ പതിവാകുന്ന കാലത്ത്, വെറും എട്ട് അതിഥികളെ മാത്രം സാക്ഷിയാക്കി ലളിതമായി വിവാഹിതരായ മുംബൈ ദമ്പതികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കൃഷ കോത്താരിയും വരിൽ ഷായുമാണ് അറബിക്കടലിന് അഭിമുഖമായുള്ള സ്വന്തം വീടിന്റെ ടെറസിൽ വെച്ച് അസ്തമയ സൂര്യനെ സാക്ഷിയാക്കി വിവാഹിതരായത്. 'ഖുഷ് വെഡ്ഡിങ്' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇവരുടെ വിവാഹ ചിത്രങ്ങൾ പുറത്തുവന്നത്.

To advertise here,

Read More: വിവാഹത്തിന് മുൻപ് തിളങ്ങാൻ 'ഷോർട്ട് കട്ടുകൾ' തേടുന്നവരാണോ? ഈ പ്രീ-വെഡ്ഡിംഗ് ട്രെൻഡുകൾ ആരോഗ്യം അപകടത്തിലാക്കും

വെള്ള പൂക്കളും മെഴുകുതിരികളും കൊണ്ട് മനോഹരമായി അലങ്കരിച്ച ടെറസിലായിരുന്നു ചടങ്ങുകൾ. പ്രശസ്ത ഡിസൈനർ സബ്യസാചി മുഖർജി രൂപകൽപ്പന ചെയ്ത ചുവപ്പും സ്വർണ്ണവും കലർന്ന സാരിയായിരുന്നു വധുവായ കൃഷയുടെ വേഷം. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വെള്ളയും സ്വർണ്ണവും കലർന്ന ഷെർവാണിയായിരുന്നു വരനായ വരിൽ അണിഞ്ഞിരുന്നത്.

'എട്ട് അതിഥികൾ, കടലിന് അഭിമുഖമായുള്ള ടെറസ്, ആഡംബരത്തേക്കാൾ അർത്ഥത്തിന് പ്രാധാന്യം നൽകിയ ഒരു വിവാഹം,' എന്ന അടിക്കുറിപ്പോടെയാണ് ഖുഷ് വെഡ്ഡിങ് ചിത്രങ്ങൾ പങ്കുവെച്ചത്. പരമ്പരാഗതമായ വലിയ വിവാഹ സങ്കൽപ്പങ്ങളെ തങ്ങളുടെതായ രീതിയിൽ മാറ്റിയെഴുതുകയായിരുന്നു കൃഷയും വരിലും.

Read More: എനിക്ക് ഏറ്റവും പ്രിയപ്പെട്ട മാന്ത്രിക നിമിഷമെന്ന് അനിരുദ്ധ്; അതിഥികളായി രജനികാന്തും എം.കെ. സ്റ്റാലിനും 

വിവാഹച്ചടങ്ങിനിടെ നവദമ്പതികൾക്ക് ചുറ്റും നിന്ന് കൈയടിച്ച് സന്തോഷം പങ്കിടുന്ന എട്ട് അതിഥികളുടെ ചിത്രങ്ങൾ നെറ്റിസൺസിന്റെ മനംകവർന്നു. വലിയൊരു ആൾക്കൂട്ടത്തെ ക്ഷണിച്ച് സമ്മർദ്ദത്തിലാകുന്നതിനേക്കാൾ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം ചെലവഴിക്കാൻ ഇത്തരം ചെറിയ വിവാഹങ്ങൾ സഹായിക്കുമെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. അനാവശ്യ ആർഭാടങ്ങൾ ഒഴിവാക്കി, ലളിതവും എന്നാൽ അതിമനോഹരവുമായി വിവാഹം നടത്തിയ ദമ്പതികളെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ വരുന്നത്.