നടി കല്‍ക്കി കൊച്‌ലിന്‍ അമ്മയായതിന്റെ ആഘോഷത്തിലാണ്. താരം മകള്‍ സാപ്‌ഹോയെ ഉറക്കാനായി പ്രസിദ്ധ തമിഴ് താരാട്ട് പാടുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

To advertise here,

'കണി, കണ്‍മണി... ഒറിജിനല്‍ പാട്ടും എന്റെ ആലാപനവും, എങ്കിലും തമിഴ് താരാട്ട് കേള്‍ക്കുമ്പോള്‍ അവള്‍ വേഗം ഉറങ്ങും.' വീഡിയോക്കൊപ്പം കല്‍ക്കി കുറിക്കുന്നത് ഇങ്ങനെ.

വീഡിയോ രണ്ട് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. നിരവധി താരങ്ങള്‍ കല്‍ക്കിയുടെ താരാട്ടിന് കമന്റും നല്‍കിയിട്ടുണ്ട്. അവള്‍ വളര്‍ന്ന് വളരെ വലുതാകട്ടെ എന്നാണ് സായനി ഗുപ്തയുടെ കമന്റ്. സുന്ദരിയായ അമ്മ എന്നാണ് സംവിധായകന്‍ സോണാലി ബോസ് കമന്റ് ചെയ്തിരിക്കുന്നത്.

കല്‍ക്കിയുടെ ആരാധകരും വീഡിയോക്ക് കമന്റ് നല്‍കിയിട്ടുണ്ട്. പാട്ട് ഏതാണെന്ന് മനസ്സിലായില്ലെങ്കിലും പാടുന്നത് കേള്‍ക്കാന്‍ രസമുണ്ടെന്ന് ഒരാള്‍.

Content Highlights: Kalki Koechlin sings a Tamil lullaby to daughter Sappho