കുഞ്ഞനെ തോളിൽ കിടത്തിയമ്മ

To advertise here,

പാടുന്നു രാരീരം രാരിരാരോ

കാക്കയും പൂച്ചയും വാവാവോ

പാടുന്നു രാരീരം രാരിരാരോ

പാട്ടും പറച്ചിലും കേട്ടു കുഞ്ഞൻ

കണ്ണുകൾ മെല്ലെയടച്ച നേരം

തോളത്തു നിന്നുമെടുത്തു മെല്ലെ

തൊട്ടിലിലേക്കു കിടത്തിടുമ്പോൾ

കുഞ്ഞനോ ഞെട്ടിയുണർന്നിടുന്നു

മെല്ലെയുണർന്നു കരഞ്ഞിടുന്നു

പിന്നെയും പിന്നെയും രാരിരാരോ

കാക്കയും പൂച്ചയും വാവാവോ...