
വിവാഹം ആഘോഷമാക്കി നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും. ഞായറാഴ്ച്ച രാവിലെ വടക്കുംനാഥ ക്ഷേത്രത്തില്‍വെച്ചാണ് ഗോവിന്ദ് പത്മസൂര്യ ഗോപികയുടെ കഴുത്തില്‍ താലികെട്ടിയത്. അതിന് മുമ്പ് മെഹന്ദി, ഹല്‍ദി, സംഗീത്, അയനിയൂണ് എന്നീ ചടങ്ങുകളെല്ലാം നടന്നിരുന്നു. സിനിമാ, സീരിയല്‍ രംഗത്തെ നിരവധി പേരാണ് ഈ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്.
മെഹന്ദി ചടങ്ങുകളോടെയാണ് വിവാഹത്തിന് തുടക്കം കുറിച്ചത്. ഗോവിന്ദ് പത്മസൂര്യയുടെ പട്ടാമ്പിയിലെ വീട്ടിലായിരുന്നു ഈ ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ആഘോഷത്തില്‍ നീല കുര്‍ത്തയാണ് വരന് ധരിച്ചത്.
സിനിമ, സീരിയല്‍ രംഗത്തെ സുഹൃത്തുക്കള്‍ അണിനിരന്ന ചടങ്ങുകളായിരുന്നു മെഹന്ദിയും സംഗീതും. മിയ, പൂജിത, സ്വാസിക, ഷഫ്ന, ജീവ, കുക്കു തുടങ്ങി നീണ്ട താരനിരയാണ് ആഘോഷത്തിന്റെ മാറ്റുകൂട്ടിയത്. വിന്റേജ് കാറിലാണ് ഇരുവരും ഹല്‍ദി വേദിയിലേക്കെത്തിയത്.
മഞ്ഞയും ചുവപ്പും നിറത്തിലുള്ള ഔട്ട്ഫിറ്റുകളാണ് തെരഞ്ഞെടുത്തത്. ധോത്തി മോഡല്‍ ചുവപ്പ് പാന്റും ചുവപ്പ് ഷോര്‍ട്സും മഞ്ഞ നിറത്തിലുള്ള നീണ്ട ഷ്രഗ്ഗുമായിരുന്നു ഗോപികയുടെ ഔട്ട്ഫിറ്റ്. നിറയെ ഗ്ലാസ് വര്‍ക്കുകളുള്ള ഷെര്‍വാണിയാണ് ഗോവിന്ദ് പത്മസൂര്യ സ്റ്റൈല്‍ ചെയ്തത്. ചുവപ്പും മഞ്ഞയും പാറ്റേണിലുള്ളതായിരുന്നു ഷെര്‍വാണി. ഹല്‍ദി ആഘോഷത്തിനെത്തിയ അതിഥികളെല്ലാം വെള്ള നിറത്തിലുള്ള വസ്ത്രമായിരുന്നു ധരിച്ചത്.

വിവാഹത്തിന്റെ തലേ ദിവസം അയനിയൂണ് ചടങ്ങും നടത്തി. ദാവണിയില്‍ സുന്ദരിയായാണ് ഗോപിക എത്തിയത്. കസവിന്റെ ബോര്‍ഡര്‍ വരുന്ന പാവാടയ്ക്കും ബ്ലൗസിനുമൊപ്പം ചുവപ്പ് ഷാളായിരുന്നു ഗോപിക പെയര്‍ ചെയ്തത്. ബ്ലൗസില്‍ ചുവപ്പിലും ഗോള്‍ഡന്‍ നിറത്തിലുമുള്ള പൂക്കളുടെ ഡിസൈവുണ്ടായിരുന്നു. ഇതിനൊപ്പം ചുവപ്പ് കുപ്പിവളകളും ഒരു ട്രഡീഷണല്‍ മാലയും കമ്മലും ധരിച്ചു. കസവിന്റെ വലിയ ബോര്‍ഡറുള്ള മുണ്ടും നീല കുര്‍ത്തയുമായിരുന്നു ജിപിയുടെ ഔട്ട്ഫിറ്റ്.

വിവാഹത്തിന്റെ തലേദിവസം രാത്രി സംഗീത് പരിപാടിയും നടത്തി. ഹെവി ഡിസൈനിലുള്ള വസ്ത്രങ്ങളാണ് ഇരുവരും ഈ ചടങ്ങിനായി സ്റ്റൈല്‍ ചെയ്തത്. കരിനീല നിറത്തിലുള്ള ഷെര്‍വാണിയില്‍ സുന്ദരനായിരുന്നു ജിപി. ഷെര്‍വാണിയുടെ ഷോള്‍ഡറിന്റെ ഭാഗത്തായി സില്‍വര്‍ നിറത്തില്‍ കഴുകന്റെ ഡിസൈനും നല്‍കിയിരുന്നു. ഇളംനീലയും വെള്ളയും നിറങ്ങള്‍ കലരുന്ന, മുത്തുകള്‍ പിടിപ്പിച്ച വണ്‍ ഷോള്‍ഡര്‍ ഗൗണില്‍ രാജകുമാരിയെപ്പോലെയാണ് ഗോപിക എത്തിയത്. രണ്ട് ലെയറുകളുള്ള ഗൗണിന്റെ താഴ്ഭാഗത്ത് കടുംനീല ഷെയ്ഡില് സ്വീക്വിന്‍ വര്‍ക്കുകള്‍ നല്‍കിയിരുന്നു.
വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന വിവാഹത്തിന് ഇരുവരും പരമ്പരാഗത വസ്ത്രങ്ങളാണ് ധരിച്ചത്. സെറ്റ് സാരിയും ചെറിയ വര്‍ക്കുകള്‍ വരുന്ന ബ്ലൗസുമായിരുന്നു ഗോപികയുടെ വേഷം. ജിപി മുണ്ടും മേല്‍മുണ്ടുമായിരുന്നു ധരിച്ചത്. സാരിക്കൊപ്പം ട്രഡീഷണല്‍ ആഭരണങ്ങളും ഗോപിക പെയര്‍ ചെയ്തു.

ഇതിന് ശേഷം നടന്ന റിസപ്ഷനില്‍ ഇരുവരും രാജകീയ വേഷത്തിലാണെക്കിയത്. ധോത്തി സ്റ്റൈല്‍ പാന്റും കുര്‍ത്തയും ഷാളുമായിരുന്നു ജിപിയുടെ വേഷം. ഓഫ് വൈറ്റ് നിറത്തിലുള്ള കുര്‍ത്തയില്‍ ബ്രൗണ്‍ നിറത്തിലുള്ള വര്‍ക്കുകളുണ്ടായിരുന്നു. പല നിറങ്ങള്‍ കലര്‍ന്ന ഷാളായിരുന്നു ഈ ഔട്ട്ഫിറ്റിന്റെ ഹൈലൈറ്റ്. മഞ്ഞയും പിങ്കും നിറങ്ങള്‍ ഇടലര്ന്ന സാരിയാണ് ഗോപിക ധരിച്ചത്. പിങ്ക് നിറത്തിലുള്ള ബ്ലൗസില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള സ്വീക്വിന്‍ വര്‍ക്കുകള്‍ നിറയെയുണ്ടായിരുന്നു.

Content Highlights: govind padmasoorya and gopika marriage outfits and styling
Published: 28 Jan 2024, 09:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented