കോളേജ് ജീവിതത്തെക്കുറിച്ച് എന്നെന്നുമോര്ക്കാന് മനോഹരമായ ഒരു ദിവസം സമ്മാനിച്ചതിന് നന്ദിപറഞ്ഞുകൊണ്ടുള്ള വിദ്യാര്ഥികളുടെ സ്‌നേഹപ്രകടനമാണ് ആ പോസറ്റിനുതാഴെ.

ആരാധകരുടെ സ്‌നേഹമുണ്ടെങ്കിലേ ഒരു കലാകാരന് നിലനിൽപ്പുള്ളൂ, ആ സ്‌നേഹമാണ് കലാകാരന്മാരുടെ ജീവിതത്തിലെ നേട്ടം എന്ന് പറയുന്നത് അക്ഷരാർഥത്തിൽ ശരിവയ്ക്കുന്നതായിരുന്നു ട്രിച്ചി എൻഐടി ക്യാംപസിലെ വികാരഭരിതമായ മുഹൂർത്തങ്ങൾ. ക്യാംപസിൽ ലൈവ് മ്യൂസിക് ഷോയ്ക്ക് എത്തിയതായിരുന്നു ചിന്മയി. ചിന്മയി.. ചിന്മയി.. എന്ന് ആർത്തുവിളിച്ചാണ് ഗായികയ്ക്ക് വിദ്യാർഥികൾ സ്വാഗതമോതിയതുതന്നെ.
തുടർന്ന് ഐ എന്ന ചിത്രത്തിലെ എന്നോടു നീയിരുന്താൽ എന്ന ഗാനം ചിന്മയി ആലപിച്ചു. ചിന്മയിയെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവർ പാടിയ ഗാനത്തിനൊപ്പം ഓഡിറ്റോറിയത്തിൽ തടിച്ചുകൂടിയ വിദ്യാർഥികളെല്ലാവരും ചേർന്ന് ആ ഗാനം ഏറ്റുപാടുകയായിരുന്നു. സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞ ചിന്മയി പാട്ടുതുടർന്നെങ്കിലും ഒടുവിൽ വികാരഭരിതയായി പൊട്ടിക്കരയുകയായിരുന്നു. ചിന്മയി കരയുന്നത് കണ്ടതും വേദിയിലുണ്ടായിരുന്ന വിദ്യാർഥികൾ വലിയ കരഘോഷങ്ങളോടെയും ആർപ്പുവിളികളോടെയും ഗായികയ്ക്ക് പിന്തുണ നൽകി. ആരാധകരുടെ ഈ വലിയ സ്‌നേഹം കണ്ടതോടെ താരം വേദിയിൽവെച്ച് നന്ദി പറയുകയും പ്രകടനം പൂർത്തിയാക്കുകയുമായിരുന്നു.
പാട്ടുപാടാനാകാതെ ചിന്മയി കരഞ്ഞുപോയപ്പോഴും അവർക്ക് പിന്തുണയുമായി പശ്ചാത്തലസംഗീതത്തിന് അനുസരിച്ച് വിദ്യാർഥികൾ എല്ലാവരും ചേർന്ന് ആ ഗാനം പാടി. നിറകണ്ണുകളോടെയാണ് ചിന്മയി ഒടുവിൽ ആ ഗാനം പാടി പൂർത്തിയാക്കിയത്. വീഡിയോ വൈറലായതോടെ നിരവധിപേരാണ് ചിന്മയിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇതാണ് യഥാർഥ കലാകാരന്റെ വിജയമെന്നായിരുന്നു ഭൂരിഭാഗംപേരുടെയും പ്രതികരണം. ചിന്മയിയെ പാടുന്നതിൽനിന്ന് വിലക്കിയവരുടെ മുഖത്തേറ്റ അടിയാണ് ഈ ആരാധകസ്‌നേഹമെന്നും പലരും കുറിച്ചു.
വിദ്യാർഥികൾ ചിന്മയിയുടെ പേര് ആവർത്തിച്ചുവിളിക്കുന്ന വീഡിയോ പോസ്റ്റുചെയ്തുകൊണ്ട് ട്രിച്ചി എൻഐടിയിലെ സംഗീതപരിപാടി തനിക്ക് ഏറെ സ്‌പെഷ്യലാണെന്ന് ചിന്മയിയും സമൂഹമാധ്യമങ്ങളിൽ കുറിച്ചു. കോളേജ് ജീവിതത്തെക്കുറിച്ച് എന്നെന്നുമോർക്കാൻ മനോഹരമായ ഒരു ദിവസം സമ്മാനിച്ചതിന് നന്ദിപറഞ്ഞുകൊണ്ടുള്ള വിദ്യാർഥികളുടെ സ്‌നേഹപ്രകടനമാണ് ആ പോസറ്റിനുതാഴെ.
മീ ടൂ വെളിപ്പെടുത്തലുകൾക്ക് ശേഷം നേരിടേണ്ടിവന്ന വെല്ലുവിളികളെ അതിജീവിച്ച് സംഗീത ലോകത്ത് വീണ്ടും സജീവമാകുന്ന ചിന്മയിയുടെ ഈ സ്‌നേഹനിർഭരമായ രംഗം സംഗീതാസ്വാദകരുടെ ഇടയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
Content Highlights: A video of Singer Chinmayi Sripada's emotional performance at Trichy NIT went viral, drawing widespread admiration and highlighting her resilience in music.
Published: 03 Oct 2026, 07:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented