
ബാസ്കറ്റ്ബോള്‍ സ്റ്റാര്‍ കോബി ബ്രയാന്റിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലെ ഗേള്‍ ഡാഡ് ക്യാംപയിന് വൈറലാകുന്നു. #GirlDad എന്ന ഹാഷ്ടാഗില് പിതാക്കന്മാര് അവരുടെ പെണ്‍മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ക്യാംപെയ്നില്‍ പങ്കാളികളാകുന്നത്.
ബ്രയാന്റും പതിമൂന്ന് വയസ്സുള്ള മകള്‍ ജിയന്നയും കഴിഞ്ഞ ഞായറാഴ്ചയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്.
ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ടറായ എലന്‍ ഡങ്കന്‍ രണ്ട് വര്‍ഷം മുമ്പ് ബ്രയാന്റിനെ കണ്ടുമുട്ടിയ അനുഭവം പുറത്ത് വിട്ടതോടെയാണ് ക്യാംപയിന് ആരംഭിച്ചത്. അന്ന് താന്‍ എട്ട് മാസം ഗര്‍ഭിണിയായിരുന്നു.ഒരു പരിപാടിക്കിടെ ബ്രയാന്റിന്റെ ഒരു ഫോട്ടോ എടുക്കാന്‍ അടുത്തെത്തിയതാണ് ഞാന്‍. അദ്ദേഹം എന്നെ കണ്ടതും ആദ്യം ചോദിച്ചത് അവള് സുഖമായിരിക്കുന്നോ എന്നാണ്. എന്റെ കുഞ്ഞ് പെണ്‍കുട്ടിയായിരിക്കുമെന്ന് ഉറപ്പിച്ചതുപോലെ.
പെണ്‍കുട്ടികള്‍ മിടുക്കികളാണ് എന്നുകൂടി അദ്ദേഹം പറഞ്ഞു. ബ്രയാന്റിന് നാല് പെണ്‍കുട്ടികളായിരുന്നു ആ സമയത്ത്. പെണ്‍കുട്ടികളെ വളര്‍ത്താന്‍ എന്തങ്കിലും ഉപദേശമുണ്ടോ എന്നായി എന്റെ ചോദ്യം. അഞ്ച് പെണ്‍കുട്ടികള്‍ കൂടി വേണമെന്നാണ് ആഗ്രഹമെന്നും, അവരുടെ കൂടെയുള്ള ജീവിതം വിസ്മയിപ്പിക്കുന്നതാണെന്നുമായിരുന്നു ബ്രയാന്റെ മറുപടി. താനൊരു ഗേള്‍ ഡാഡാണെന്നും ബ്രയാന്റ് പറഞ്ഞു.
ഡങ്കന്റെ അനുഭവം കേട്ട യാഹൂ സ്പോര്‍ട്സിലെ വിന്‍സെന്റ് ഗുഡ്വില് ട്വീറ്റ് ചെയ്തു. എല്ലാ അച്ഛന്മാരോടും അവരുടെ പെണ്മക്കളോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാനായിരുന്നു ഗുഡ്വില്ലിന്റെ നിര്‍ദേശം.
Content Highlights: #GirlDad trends on social media
Published: 31 Jan 2020, 12:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented