
ശാരീരിക പ്രത്യേകതകളുടെ പേരിൽ പരിഹാസങ്ങൾക്ക് ഇരയാകപ്പെടുന്നവർ ഇന്നുമുണ്ട്. ബോഡിഷെയിമിങ് എന്ന പദം ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന കാലമായിട്ടു കൂടി അതിനൊരു മാറ്റവും വന്നിട്ടില്ല. ഇപ്പോഴിതാ ഇരുണ്ട നിറക്കാരിയായതിന്റെ പേരിൽ ബ്ലീച്ച് ചെയ്യാൻ ആവശ്യപ്പെട്ടയാൾക്ക് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് ഒരു പെൺകുട്ടി. മനോഹരമായ ഒരു കവിതയിലൂടെ ബ്ലീച്ച് ചെയ്യാൻ ആവശ്യപ്പെട്ടയാളുടെ വായടച്ചിരിക്കുകയാണ് ഐഷു എന്ന പെൺകുട്ടി.
സൗത്ഏഷ്യയിലെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് കളറിസം എന്നും വർഷങ്ങളായി താൻ അതിനെതിരെ പൊരുതിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു തുടങ്ങുന്ന ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് പെൺകുട്ടി കവിതയും ചൊല്ലിയിരിക്കുന്നത്. കൂടുതൽ മെലാനിൻ ഇല്ലാത്തതിന്റെ പേരിൽ വിഷമിക്കാനില്ലെന്നും തന്റെ ചർമത്തെക്കുറിച്ച് നിങ്ങൾ പറയുന്ന അഭിപ്രായത്തെ വകവെക്കാൻ പോകുന്നില്ലെന്നും കവിതയിൽ പറയുന്നു. സൂര്യപ്രകാശത്തിൽ തിളങ്ങുന്ന കറുപ്പ് സുന്ദരമാണെന്നും ബ്ലീച്ചിങ്ങും ക്രീമുകളും നിങ്ങളുടെ കളറിസം പോലെ അസഹ്യമാണെന്നുമാണ് കവിതയിൽ പറയുന്നത്.
ഇരുണ്ടനിറം തങ്ങളുടെ സൗന്ദര്യം കുറക്കുമെന്ന് ഒരു പെൺകുട്ടികളും കരുതരുത് എന്നു തിരിച്ചറിയിക്കലാണ് തന്റെ ലക്ഷ്യം. കാരണം സത്യമെന്തെന്നാൽ മറ്റേതു നിറത്തേക്കാളും ഇരുണ്ടനിറം തിളങ്ങുന്നു. അതിനിടെ തന്നെ ഇത്തരം കമന്റുകളൊന്നും ബാധിക്കുന്നില്ലെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു വീഡിയോ ചെയ്തതെന്ന് ചോദിച്ചവരുണ്ട്. ഇതു തന്നെപ്പോലെ നിറത്തിന്റെ പേരിൽ പരിഹാസങ്ങൾ ഏൽക്കുന്ന മറ്റുള്ളവർക്ക് വേണ്ടി പങ്കുവച്ചതാണെന്നും പെൺകുട്ടി പറയുന്നു.
നിരവധി പേരാണ് പെൺകുട്ടിയുടെ പ്രവർത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. പരിഹാസങ്ങൾ പുറപ്പെടുവിക്കുന്നവരുടെ വായടപ്പിക്കാൻ അവർക്ക് മുന്നിൽ ആത്മവിശ്വാസത്തോടെ മറുപടി പറയുക മാത്രമേ വഴിയുള്ളൂ എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.
Content Highlights: Dusky Woman Smashes Colourism With A Song After Someone Asks Her To Use Bleach
Published: 15 Jan 2021, 12:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented