ബോളിവുഡിലെ മികച്ച നടന്മാരിലൊരാളായ അക്ഷയ് ഖന്നയുടെ മുൻകാല ശീലങ്ങളെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും തുറന്നുപറയുകയാണ് കൊറിയോഗ്രാഫറും ചലച്ചിത്ര നിർമ്മാതാവുമായ ഫറ ഖാൻ. കരിയറിന്റെ തുടക്കകാലത്ത് അക്ഷയ് ഖന്നയുമായി ഒന്നിച്ച് പ്രവർത്തിക്കുമ്പോഴുണ്ടായ അനുഭവങ്ങളാണ് ഫറ തുറന്നുപറഞ്ഞത്. ബോളിവുഡ് സിനിമാലോകത്ത് തന്റേതായ സ്വാഭാവിക അഭിനയശൈലി കൊണ്ട് സ്വന്തമായി ഒരിടം കണ്ടെത്തിയ നടനാണ് അക്ഷയ് ഖന്ന 'ദിൽ ചാഹ്താ ഹേ', 'ഹംഗാമ', 'റേസ്', 'ദൃശ്യം 2' തുടങ്ങി നിരവധി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അദ്ദേഹം, പൊതുവേ മാധ്യമശ്രദ്ധയിൽ നിന്നും പബ്ലിസിറ്റിയിൽ നിന്നും അകന്നുനിൽക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ്. എന്നാൽ, കരിയറിന്റെ ആദ്യകാലങ്ങളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല എന്ന് തുറന്നുപറയുകയാണ് ഫറാഖാൻ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് അക്ഷയ് ഖന്നയുടെ പഴയകാല പെരുമാറ്റരീതികളെക്കുറിച്ചും, എന്നാൽ കാലക്രമേണ അദ്ദേഹത്തിനുണ്ടായ മാറ്റങ്ങളെക്കുറിച്ചും ഫറ ഖാൻ മനസ്സ് തുറന്നത്.

To advertise here,

ഷൂട്ടിംഗ് സെറ്റുകളിലെ മുൻകോപം

കരിയറിന്റെ തുടക്കകാലത്ത് അക്ഷയ് ഖന്നയ്‌ക്കൊപ്പം ജോലി ചെയ്യുന്നത് തികച്ചും പ്രയാസകരമായ അനുഭവമായിരുന്നുവെന്ന് ഫറ ഖാൻ അനുസ്മരിക്കുന്നു. സെറ്റുകളിൽ അദ്ദേഹം എപ്പോഴും ദേഷ്യക്കാരനും പെട്ടെന്ന് അസ്വസ്ഥനാകുന്ന സ്വഭാവക്കാരനുമായിരുന്നു. 'പഴയ കാലത്ത് അക്ഷയ്യോടൊപ്പം പ്രവർത്തിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. എപ്പോഴും എന്തെങ്കിലും കാര്യത്തിൽ അസ്വസ്ഥനായിരിക്കുന്ന, ദേഷ്യപ്പെടുന്ന ഒരു രീതിയായിരുന്നു അദ്ദേഹത്തിന്റേത്. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പെരുമാറിയിരുന്നതെന്ന് അന്ന് മനസ്സിലായിരുന്നില്ല,' ഫറ ഖാൻ പറഞ്ഞു.ചിത്രീകരണ സമയങ്ങളിൽ സെറ്റിലുണ്ടാകുന്ന അന്തരീക്ഷത്തോടും ചുറ്റുപാടുകളോടും പൊരുത്തപ്പെടാൻ അക്ഷയ് ഖന്നയ്ക്ക് തുടക്കത്തിൽ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്നും ഫറയുടെ പറയുന്നു.

വില്ലൻ വേഷങ്ങളിലൂടെയുള്ള തിരിച്ചുവരവ്

എന്നാൽ വർഷങ്ങൾ കടന്നുപോയതോടെ അക്ഷയ് ഖന്ന എന്ന വ്യക്തിയിലും നടനിലും വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. പ്രായവും അനുഭവസമ്പത്തും അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ വലിയ പക്വത കൊണ്ടുവന്നു. പിന്നീട് ബോക്‌സ് ഓഫീസ് വിജയമായ 'റേസ്' , 'ദൃശ്യം 2' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുമ്പോഴേക്കും അദ്ദേഹം തികച്ചും ശാന്തനായ വ്യക്തിയുമായി മാറി. പിന്നീട് ഞങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചപ്പോഴൊക്കെ അദ്ദേഹം വളരെ ശാന്തനും പ്രൊഫഷണലുമായിരുന്നു,' ഫറ കൂട്ടിച്ചേർത്തു. ആദ്യകാലങ്ങളിൽ കണ്ട അസ്വസ്ഥനായ യുവാവിൽ നിന്ന് തികഞ്ഞ പക്വതയുള്ള ഒരു മികച്ച അഭിനേതാവിലേക്കുള്ള അക്ഷയ് ഖന്നയുടെ വളർച്ചയെ ഫറ അഭിനന്ദിച്ചു.

പബ്ലിസിറ്റിയിൽ നിന്നും അകന്നുനിൽക്കുന്ന രീതി

ബോളിവുഡ് താരങ്ങൾ പൊതുവേ സിനിമകളുടെ പ്രൊമോഷനുകൾക്കും മാധ്യമശ്രദ്ധയ്ക്കും പിന്നാലെ പായുമ്പോൾ, അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ പാതയാണ് അക്ഷയ് ഖന്ന സ്വീകരിക്കുന്നത്. ആഡംബര പൂർണ്ണമായ സിനിമാ പാർട്ടികളിലോ പബ്ലിസിറ്റി പരിപാടികളിലോ അദ്ദേഹം അപൂർവ്വമായി മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ. തന്റെ വ്യക്തിജീവിതവും പ്രൊഫഷണൽ ജീവിതവും കൃത്യമായി വേർതിരിച്ചുനിർത്താൻ ആഗ്രഹിക്കുന്ന നടനാണ് അക്ഷയ്. സെറ്റിലെത്തിയാൽ തന്റെ കഥാപാത്രത്തെ പൂർണ്ണമായി ഉൾക്കൊണ്ട് അഭിനയിക്കുക, ചിത്രീകരണം കഴിഞ്ഞാൽ സ്വന്തം സ്വകാര്യ ലോകത്തേക്ക് മടങ്ങുക എന്നതാണ അദ്ദേഹത്തിന്റെ രീതി. അഭിനേതാവ് എന്ന നിലയിലുള്ള കഴിവ് തന്നെയാണ് അദ്ദേഹത്തെ ഇന്നും സിനിമയിൽ നിലനിർത്തുന്നത്.