
കൊറോണ ലോക്ഡൗണാണ്. അവധിയായി വീട്ടിലിരിക്കുന്ന വികൃതിക്കുരുന്നുകളെ എന്ത് ചെയ്യും എന്ന കണ്‍ഫ്യൂഷനിലാണ് മിക്ക മാതാപിതാക്കളും. എന്നാല്‍ മകള്ക്ക്ഫുള്ടൈം സാഹസികകൃത്യങ്ങള്‍ ഒരുക്കിയാണ് ജേസണ്‍ റോബിന്‍സണ്‍ എന്ന പിതാവ് സോഷ്യല്‍ മീഡിയയുടെ പ്രിയം പിടിച്ചു പറ്റിയത്. മൂന്ന് വയസ്സുകാരി എമ്മയ്ക്കു വേണ്ടി ഒരു ട്രഷര്ഹണ്ടാണ് ജോസണ്‍ തയ്യാറാക്കിയത്. ട്വിറ്ററില്‍ എമ്മയുടെ ട്രഷര്‍ഹണ്ട് വീഡിയോയ്ക്ക് ഇപ്പോള്‍ തന്നെ 164കെ വ്യൂവേഴ്സ് കടന്നു.
വീടിന്റെ സീലിങിലെ ഡോറില്‍ നോക്കി 'പപ്പാ അവിടെ ഒരു ഡോറുണ്ടല്ലേ.. അതിനപ്പുറത്ത് എന്താ' എന്ന എമ്മയുടെ ചോദ്യമാണ് ജേസണെ ഇങ്ങനെയൊന്ന് പ്ലാന്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്. 'അവളുടെ ആകാംഷയെ ഒട്ടും ചോര്‍ത്താന്‍ ഞാന്‍ റെഡിയായില്ല. പകരം ഒരു ഗോവണി കിട്ടിയിട്ട് നമുക്ക് അവിടെ എന്താണെന്ന് നോക്കാം എന്ന് ഞാന്‍ അവളെ സമാധാനിപ്പിച്ചു.' ജേസണ്‍ പറയുന്നു.
അവളറിയാതെ അവിടെ റോസ്ഗോള്ഡ് നിറമുള്ള ഒരു കുഞ്ഞ് പെട്ടി വച്ചു. നല്ല ഭംഗിയുള്ളത്. ലോക്ഡൗണില്‍ ഇതൊക്കെ വാങ്ങാന്‍ കുറച്ച് പാടുപെട്ടെന്നും ജേസണ്‍. ട്രെഷര്‍ ഹണ്ടിന്റെ ഓരോ നിമിഷവും ജേസണ്‍ തന്റെ ക്യാമറയിലാക്കാന്‍ മറന്നില്ല.
സീലിങിലെ ഡോര്‍ തുറന്ന് പെട്ടി കണ്ടെത്തിയതോടെ എമ്മ ത്രില്ലിലായി. ഇനി അതിന്റെ കീ കണ്ടുപിടിക്കണമല്ലോ. അതിന് മാപ്പും റെഡിയാക്കിയിരുന്നു. മാപ്പ് അവളെപ്പോഴും പോകുന്ന ഇടങ്ങളില്‍ ഉണ്ടെന്ന് മാത്രം ക്ലൂ നല്കി. പാര്‍ക്കിങ് ഏരിയയില്‍ നിന്ന് എമ്മ സിമ്പിളായി മാപ്പ് കണ്ടെത്തി. എമ്മയുടെ മുത്തശ്ശിയാണ് മാപ്പ് റെഡിയാക്കിയത്.
വാട്ടര്‍ പൈപ്പ് ലൈനിന് അരികില്‍ രണ്ട് കല്ലിന് മുകളില്‍ ഒരു പൈന്‍കോണ്‍. അതിന് താഴെ നിന്ന് അടുത്ത ക്ലൂവും എമ്മ കണ്ടെത്തി. അത് ഒരു എന്വലപ്പാണെന്ന് അറിയാന്‍ കുറച്ച് നേരമെടുത്തു. അത് തുറന്നപ്പോള്‍ ദാ താക്കോല്‍. മകളുടെ മുഖത്തെ അത്ഭുതവും സന്തോഷവുമൊക്കെ അങ്ങനെ തന്നെ ജേസണ്‍ പകര്‍ത്തിയിട്ടുണ്ട്.
ബോക്സ് തുറന്നപ്പോള്‍ എമ്മയ്ക്ക് കിട്ടിയത് ഒരു നെക്കലേസ് ആണ്. 'അത് ഇമിറ്റേഷനാണ്.' ജേസണ്‍ പറയുന്നു. 'പക്ഷേ ഭംഗിയുള്ളത്.'
ട്രഷര്‍ ഹണ്ടൊക്കെ കഴിഞ്ഞ് രാവിലെ ഉണര്‍ന്നപ്പോള്‍ എമ്മയുണ്ട് ജേസന്റെ മുന്നില്‍, നെക്കലേസ് ഒക്കെ അണിഞ്ഞ് സുന്ദരിയായി. 'എന്നെ രാജകുമാരി എന്ന് വിളിക്കൂ'... അവള് അച്ഛന് ആജ്ഞ നല്കി.
Content Highlights: A Treasure Hunt Organized By Dad for Little Girl
Published: 08 Apr 2020, 04:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented