ഫാഷനില്‍ പല പരീക്ഷണങ്ങളും നടക്കാറുണ്ട്. നമ്മുടെ സങ്കല്‍പങ്ങള്‍ക്ക് അപ്പുറമുള്ള ഔട്ട്ഫിറ്റുകളും ഡിസൈനര്‍മാര്‍ ഒരുക്കിയെടുക്കാറഉണ്ട്. അതുപോലൊരു വസ്ത്രമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. പൂര്‍ണമായും സ്വര്‍ണത്തില്‍ നിര്‍മിച്ച ഈ വസ്ത്രത്തിന്റെ വില 1,088,000 ഡോളറാണ്. അതായത് ഏകദേശം ഒമ്പതരക്കോടി ഇന്ത്യന്‍ രൂപ.

To advertise here,

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വസ്ത്രമായി ഇത് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടുകയും ചെയ്തു. ഇതിന് 10 കിലോയില്‍ കൂടുതല്‍ ഭാരമുണ്ട്. ഈ വസ്ത്രം 1270.5 ഗ്രാം 21 കാരറ്റ് കൊണ്ടാണ് നിര്‍മിച്ചതെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ പറയുന്നു. ഒരു സ്വര്‍ണക്കിരീടവും സ്വര്‍ണക്കമ്മലും സ്വര്‍ണ വളയും ഉള്‍പ്പെടുമ്പോഴാണ് ഈ ഔട്ട്ഫിറ്റ് പൂര്‍ണമാവുക.

അല്‍ റൊമൈസാന്‍ ഗോള്‍ഡ് & ജ്വല്ലറിയാണ് ഈ സ്വര്‍ണവസ്ത്രം പുറത്തിറക്കിയത്. ഈ ഔട്ട്ഫിറ്റ് യുഎഇയുടെ പൈതൃകത്തെ ആഘോഷിക്കുന്നതോടൊപ്പം ആധുനിക കരകൗശല വൈദഗ്ദ്ധ്യത്തെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. ഇതിനോടൊപ്പമുള്ള കിരീടം സാംസ്‌കാരിക അഭിമാനത്തിന്റെ പ്രതീകമാണ്. കൈത്തണ്ടയിലും മുന്‍കൈയിലുമായി നീണ്ടുകിടക്കുന്ന സ്വര്‍ണ്ണവള പരമ്പരാഗത ആഭരണ നിര്‍മ്മാണ കലയ്ക്കുള്ള ആദരമാണ്.