
കൊച്ചി: എറണാകുളം സെന്റ് തെരെസാസ് (ഓട്ടോണമസ്) കോളേജിലെ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനികളുടെ ഗ്രാജുവേഷന്‍ ഗ്രേറ്റോ കാലിഡോസ്‌കോപ്പ് ശ്രദ്ധേയമായി. ന്യൂ കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് ചൊവ്വാഴ്ച നടന്ന ഷോയില്‍ വിദ്യാര്‍ഥിനികള്‍ തങ്ങളുടെ പഠന കാലത്ത് ആര്‍ജ്ജിച്ചെടുത്ത കഴിവുകളുടെ സ്വാംശീകരണമാണ് പ്രകടമായത്.
ഓരോ വിദ്യാര്‍ഥിനികളും അവരുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അനുയോജ്യമായ വിഷയം തിരഞ്ഞെടുത്ത് അതിനനുയോജ്യമായ അഞ്ചോ ആറോ ഡ്രസുകള്‍ നിര്‍മ്മിച്ച് അവ മനോഹരമായി ആക്‌സസറീസ് ചെയ്ത് രംഗത്തെത്തിക്കുകയായിരുന്നു.
മാനസികാവസ്ഥകളുടെ ഉയര്‍ച്ച താഴ്ചകളുടെ തീവ്രഭാവമായ ബൈപോളാര്‍ ഡിസോഡര്‍, താപ മര്‍ദ്ദവ്യത്യാസങ്ങളുടെ ഫലമായി പാറകള്‍ക്കുണ്ടാകുന്ന രൂപാന്തരീകരണത്തെ സൂചിപ്പിക്കുന്ന മെറ്റമോര്‍ഫിസം, ഇന്ത്യയുടെ സുഗന്ധദ്രവ്യ തലസ്ഥാനമായ കനൗജില്‍ വേരൂന്നിയ പരിശുദ്ധമായ സുഗന്ധദ്രവ്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് റൂഹ്-ദി എസന്‍സ്, ആഴമേറിയ സമുദ്രത്തിലെ വാമ്പയര്‍ സ്‌ക്വിഡിന്റെ അതിജീവനശേഷിയും നിസാരതയിലുണ്ടാകുന്ന ശക്തിയും പ്രതിഫലിപ്പിക്കുന്ന ശേഖരമായ വാമ്പയര്‍ സ്‌ക്വിഡി, ചെര്‍ണോബിലിന്റെ ഭീതിജനകമായ നിലനില്‍പ്പിന്റെ മാറ്റൊലിയില്‍ നിന്നുടലെടുത്ത ചെര്‍ണോബിലില്‍ എന്നിവയായിരുന്നു വിദ്യാര്‍ഥിനികളുടെ ക്രിയാത്മകത വെളിവാക്കുന്ന ചില കളക്ഷനുകള്‍. വളര്‍ന്നുവരുന്ന 17-ഓളം യുവ ഡിസൈനര്‍മാരുടെ ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു ഈ ഷോ.
VIDEO:




Content Highlights: Fashion designing students from St. Teresa's college Ernakulam on their graduation show | Video
Published: 25 Jun 2025, 09:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented