അവധിക്കാലം ആഘോഷിക്കാന്‍ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം സംവൃത സുനില്‍. പഴയ കൂട്ടുകാരെ സന്ദര്‍ശിച്ചതിന്റേയും ഒത്തുകൂടിയതിന്റേയുമെല്ലാം ചിത്രങ്ങള്‍ സംവൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കും ജയസൂര്യയ്ക്കും ഒപ്പമെല്ലാം നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു പോസ്റ്റ് ചെയ്തത്.

To advertise here,

ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം അണിഞ്ഞൊരുങ്ങിയതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് സംവൃത. അനാര്‍ക്കലിയിലുള്ള ചിത്രങ്ങളാണ് സംവൃത ആരാധകര്‍ക്കായി പങ്കുവെച്ചത്. പേസ്റ്റല്‍ പിങ്ക് നിറത്തിലുള്ള അനാര്‍ക്കലിയാണ് താരം ധരിച്ചത്.

ബീഡ്‌സ്, സ്‌റ്റോണ്‍സ് എന്നിവ തുന്നിച്ചേര്‍ത്ത അനാര്‍ക്കലിയില്‍ സംവൃത കൂടുതല്‍ സുന്ദരിയായി. ടി ആന്റ് എം സിഗ്നേച്ചറിന്റെ കളക്ഷനില്‍ നിന്നുള്ളതാണ് ഈ വസ്ത്രം. ശ്വേത കുഞ്ചനാണ് മേക്കപ്പും ഹെയര്‍ സ്റ്റൈലും ചെയ്തത്.  സവിത ടോണിയാണ് സ്‌റ്റൈലിസ്റ്റ്. ഹാസില്‍ എം ജലാലാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

ഈ ചിത്രത്തിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. വളരെ സുന്ദരിയായിട്ടുണ്ടെന്നും മലയാള സിനിമ നിങ്ങളെ മിസ് ചെയ്യുന്നു എന്നുമെല്ലാം ആരാധകര്‍ കുറിച്ചിട്ടുണ്ട്.