മുഖത്തെ മുറിപ്പാടില്‍ തുന്നിക്കെട്ടലുമായി അനാര്‍ക്കലി നായികയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. നടി പ്രിയാല്‍ ഗോറാണ് ഇന്‍സ്റ്റാഗ്രാമിലെ തന്റെ പുതിയ ചിത്രങ്ങളിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. മുറിപ്പാടു മറച്ചുവെയ്ക്കാതെ ഫോട്ടോഷൂട്ടിനു തയ്യാറായതിന് നടിയെ പ്രശംസകള്‍ കൊണ്ട് മൂടുകയാണ് ആരാധകര്‍. മുറിവിനെക്കുറിച്ച് നടി ഇങ്ങനെയെഴുതി.

To advertise here,

'ജീവിതം എന്നാല്‍ അപ്രതീക്ഷിത സംഭവങ്ങളെ അതിജീവിക്കലും ചെറു പുഞ്ചിരിയോടെ മുന്നോട്ടു തുഴയലുമാണ്. കഴിഞ്ഞ രണ്ടു മാസങ്ങള്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരുന്നു. അതിനു ശേഷമുള്ള ഞാനാണിത്. എല്ലാവര്‍ക്കും ജീവിതത്തില്‍ ഒരു മുറിപ്പാടുണ്ടാകും. ഇതാണെന്റേത്. അങ്ങേയറ്റം സന്തോഷത്തോടെ ഞാനിതിനെ ചേര്‍ത്തു പിടിക്കുന്നു.'

എന്നാല്‍ മുഖത്ത് ഇങ്ങനെ ഒരു മുറിപ്പാട് എങ്ങനെ വന്നുവെന്ന് നടി വ്യക്തമാക്കിയിട്ടില്ല.  കഴിഞ്ഞ കുറച്ചു കാലമായി നടി എന്തോ ദുരനുഭവം നേരിട്ടിരുന്നുവെന്ന് പോസ്റ്റില്‍ സൂചനകളുണ്ട്. നടിയുടെ മുഖത്ത് വളര്‍ത്തുനായ ബ്രൂണോ കടിച്ചിട്ടാണ് പാടു വന്നതെന്നു ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ നടി അത്തരം വാര്‍ത്തകളോടൊന്നും പ്രതികരിച്ചിട്ടില്ല.

2015ല്‍ പുറത്തു വന്ന അനാര്‍ക്കലിയിലൂടെയാണ് പ്രിയാലിനെ ആരാധകര്‍ക്ക് പരിചയം. പൃഥ്വിരാജിന്റെ നായികയായാണ് നടി ചിത്രത്തില്‍ അഭിനയിച്ചത്. ചില പഞ്ചാബി, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി ഇപ്പോള്‍ ടെലിവിഷന്‍ രംഗത്ത് സജീവമാണ്.

priyal gor

Content Highlights : priyal gor actress instagram post