ബാങ്കോക്ക് (തായ്‌ലന്‍ഡ്): ബാങ്കോക്കില്‍ നടന്ന മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ കിരീടംചൂടി ഇന്ത്യക്കാരിയായ റേച്ചല്‍ ഗുപ്ത. 68 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത മത്സരത്തിലാണ് ജലന്ധര്‍ സ്വദേശിനി നേട്ടം സ്വന്തമാക്കിയത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരി ഈ കിരീടം ചൂടുന്നതെന്ന പ്രത്യേകതയുമുണ്ട്.

To advertise here,

ഫിലിപ്പൈന്‍സില്‍നിന്നുള്ള ഒ.ജെ ഓപിയാസയാണ് റണ്ണറപ്പ്. ദാരിദ്ര്യം സംബന്ധിച്ച ചോദ്യത്തിന് നല്‍കിയ ഉത്തരമാണ് റേച്ചലിനെ കിരീടത്തിന് അവകാശിയാക്കിയത്. ലോകവ്യാപകമായുള്ള ദാരിദ്ര്യത്തിന്റെ പ്രധാനകാരണം വർധിച്ച ജനസംഖ്യയും വിഭവങ്ങളുടെ ദൗര്‍ലഭ്യവുമാണെന്ന് റേച്ചല്‍ ഉത്തരംനല്‍കി. ജനസംഖ്യാ നിയന്ത്രണ പദ്ധതികള്‍ നടപ്പാക്കി ജനസംഖ്യ നിയന്ത്രിച്ചുനിര്‍ത്താന്‍ ലോകനേതാക്കള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

placeholder
റേച്ചൽ ഗുപ്ത | Photos: instagram.com/_rachelgupta

ഇന്ത്യയിലും ഭക്ഷണവും കുടിവെള്ളവും വിദ്യാഭ്യാസവും അടക്കമുള്ളവ എല്ലാവര്‍ക്കും ലഭ്യമല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് ലഭ്യമായ വിഭവങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത് എന്നതടക്കമുള്ള പരാമര്‍ശങ്ങളാണ് ഇന്ത്യന്‍ സുന്ദരിയെ കിരീടം അണിയിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.