
മഴയെത്തിക്കഴിഞ്ഞു, വാര്‍ഡ്രോബിലും മണ്‍സൂണ്‍ ഒരുക്കങ്ങള്‍ക്ക് സമയമായി. നിങ്ങളുടെ പ്രിയപ്പെട്ട ഡെനിം വസ്ത്രങ്ങളോടും തത്ക്കാലം ഗുഡ്‌ബൈ പറയാം. ജീന്‍സ് ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കഴിയാത്തവരാണ് നമ്മളില്‍ പലരും. പക്ഷേ മണ്‍സൂണ്‍ സ്റ്റൈല്‍ ഗൈഡില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
മഴക്കാലത്ത് ഇറക്കം കൂടിയതും കനം കൂടിയതുമായ വസ്ത്രങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. മഴക്കാലയാത്രകളിലും ഇത്തരം വസ്ത്രങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കാം. മിഡി ഡ്രസ്, ഷര്‍ട്ട് ഡ്രസ്, റാപ്പറൗഡ്, മാക്‌സി ഡ്രസ്, ട്യൂണിക്‌സ്,ഡ്രോസ്ട്രിംഗ് ഡ്രസ്, ഷോര്‍ട്ട് സ്‌കര്‍ട്ട് എന്നിവ ഇനി പതിവാക്കാം. നനഞ്ഞാലും ചെളി പിടിച്ചാലും വൃത്തിയാക്കിയെടുക്കാനും ഉണക്കിയെടുക്കാനും ഇത്തരം വസ്ത്രങ്ങളാണ് ഉത്തമം.
സില്‍ക്ക്, സിന്തറ്റിക്,കോര്‍ഡുറോയ് ഡ്രസുകളും വാര്‍ഡ്രോബില്‍ മാറ്റിവെയ്ക്കാം. പകരം കോട്ടനും പോളിസ്റ്ററുമെല്ലാം പുറത്തെടുക്കാം. ഭാരം കുറഞ്ഞതും വായുസഞ്ചാരമുള്ളതുമായ വസ്ത്രങ്ങളാണ് മഴക്കാലത്ത് ധരിക്കേണ്ടത്. എത്‌നിക് ലുക്ക് വേണമെന്നുള്ളവര്‍ക്ക് കോട്ടണ്‍ കുര്‍ത്തികള്‍ ധരിക്കും. കോട്ടണ്‍ ഫ്രോക്കുകളും പതിവാക്കാം. ഉണങ്ങാന്‍ അധികം സമയമെടുക്കുന്ന തരം വസ്ത്രങ്ങളൊക്കെയും മാറ്റിവെയ്ക്കുന്നതാണ് നല്ലത്. നനവ് കൂടുതല്‍ നില്‍ക്കുന്ന വസ്ത്രങ്ങള്‍ ചര്‍മപ്രശ്‌നങ്ങളും വരുത്തിവെയ്ക്കും.
ലിനനും കോട്ടണും വേണം
ലിനലിലും കോട്ടനിലുമുള്ള കുലൗട്ട്‌സുകളും പലാസോ പാന്റുകളും ട്യൂണിക്‌സിനും ക്രോപ്പ് ടോപ്പുകള്‍ക്കൊപ്പമോ സ്റ്റൈല്‍ ചെയ്‌തെടുക്കാം. മഴക്കാലത്ത് ദുപ്പട്ടകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. പകരം സ്‌കാര്‍ഫുകളും സ്റ്റോളുകളും ധരിക്കാം. കളര്‍ ഇളകിവരുന്നതരം വസ്ത്രങ്ങളാണോയെന്നും നേരെത്തെ ഉറപ്പുവരുത്തേണ്ടതുണ്ട്. വെള്ള നിറത്തിലുള്ള വസ്ത്രങ്ങളോടും നോ പറയാം. ഇളം നിറങ്ങള്‍ക്ക് പകരം കടുത്ത നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് മഴക്കാലത്ത് ധരിക്കാന്‍ തിരഞ്ഞെടുക്കേണ്ടത്.

റെയിന്‍ കോട്ട് ഇടാന്‍ മടിക്കേണ്ട
കുട ഉപയോഗിക്കുന്നവരാണ് നമ്മളില്‍ കൂടുതല്‍ ആളുകളും എന്നാല്‍ റെയിന്‍കോട്ട് നിങ്ങളുടെ വസ്ത്രങ്ങള്‍ക്ക് കൂടുതല്‍ സംരംക്ഷണം നല്‍കും. റെയിന്‍കോട്ട് ധരിക്കാന്‍ മടിയുള്ളവര്‍ക്ക് വാട്ടര്‍ ജാക്കറ്റുകളോ ട്രഞ്ച് കോട്ടുകളോ ഉപയോഗിക്കാം. ഹൂഡിയും നല്ലൊരു ഓപ്ഷനാണ്. ക്രോപ്പ് ഹൂഡീസ് ഇപ്പോള്‍ ട്രെന്‍ഡ് ലിസ്റ്റിലുള്ള വസ്ത്രമാണ്. നിങ്ങളുടെ കോട്ടണ്‍ കുര്‍ക്കിയുടെ ഒപ്പവും വെസ്റ്റേണ്‍ ഔട്ട്ഫിറ്റിനൊപ്പവും ഇത് സ്റ്റൈല്‍ ചെയ്യാം.
മിനിമലാണ് ബെസ്റ്റ്
ഔട്ട്ഫിറ്റിനെ ബാലന്‍സ് ചെയ്യാന്‍ ആക്‌സസറീസുകള്‍ ആവശ്യമാണ്. പക്ഷെ മഴക്കാലത്ത് ആക്‌സസറീസുകള്‍ കുറയ്ക്കുന്നതാണ് അഭികാമ്യം. ഹെവി മെറ്റല്‍ ആക്സസറികള്‍ വാര്‍ഡ്രോബില്‍ മാറ്റിവെയ്ക്കാം. മിനിമലായിരിക്കുകയാണ് മഴക്കാലത്ത് ഏറ്റവും നല്ലത്. ഫ്‌ളിപ് ഫ്‌ളോപ്പുകളും ജെല്ലി ഷൂസുകളും മഴയത്ത് നിര്‍ബദ്ധമായും വേണ്ട പാദരക്ഷകളാണ്. ഗംബൂട്ട്‌സും ക്രോക്‌സും മികച്ച ഓപ്ഷനാണ്. വാട്ടര്‍ പ്രൂഫ് സോക്‌സും വേണമെങ്കില്‍ ധരിക്കാം.
നിങ്ങളുടെ ലെതര്‍ ബാഗുകള്‍ തത്ക്കാലം മാറ്റി വെയ്ക്കാം.സിപ്പര്‍ ഉള്ളതരത്തിലുള്ള ടോട്ട് ബാഗുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. നൈലോണ്‍ പോളിസ്റ്റര്‍ ബാഗുകളും മഴയത്ത്് നിങ്ങളെ സ്‌റ്റൈലിഷാക്കും. വാട്ടര്‍പ്രൂഫായ തരം ബാക്ക്പാക്കുകളും ഉപയോഗിക്കാം. മേക്കപ്പിലും വേണം ശ്രദ്ധ. ജെല്‍ ബേസ്ഡ് ക്രീമുകളും ഫൗണ്ടേഷനുമാണ് മഴക്കാലത്ത് വേണ്ടത്. അതിനൊപ്പം വാട്ടര്‍പ്രൂഫ് ഐലൈനര്‍,കാജല്‍,മസ്‌ക്കാര എന്നിവയും കരുതാം.
Content Highlights: Monsoon Style Guide: Dress Smart in the Rain
Published: 28 May 2025, 03:57 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented