മാജിക് ലൈറ്റ് ഹൗസും ഡ്രാഗണും കടലും തകര്‍ന്ന കപ്പലും... ഹോളീവുഡ് ത്രില്ലര്‍ മൂവിയൊന്നുമല്ല. റഷ്യക്കാരായ മാക്‌സിമും ഡയാനയും നിര്‍മ്മിക്കുന്ന ഫാന്‍സി ആഭരണങ്ങാണ് ഇവ.  പെഡന്റുകളിലും റിങുകളിലും ചെറിയ ലൈറ്റുകളിലുമൊക്കെയാണ് ഷിപ്പിന്റെയും ഡ്രാഗണിന്റെയുമെല്ലാം മിനിയേച്ചര്‍ രൂപങ്ങള്‍ ചെയ്യുന്നത്. ഇവ വില്‍ക്കാന്‍ ഇവര്‍ക്കൊരു ഷോപ്പുമുണ്ട്.  മേപ്പിള്‍ ഫോക്‌സെന്നാണ് കടയുടെ പേര്.

To advertise here,

തടി, ഹോണ്‍സ്, പേള്‍, ശംഖ്... ഇവയെല്ലാം മിനിയേച്ചര്‍ രൂപങ്ങള്‍ ചെയ്യാന്‍ ഉപയോഗിക്കുമെന്ന് മാക്‌സിമും ഡയാനയും പറയുന്നു. 

ഡയാന ചിത്രകാരിയാണ്. അവളാണ് ചെയ്യേണ്ട രൂപങ്ങളുടെ ചിത്രം വരക്കുന്നതും നിറങ്ങള്‍ തീരുമാനിക്കുന്നതും. മാക്‌സിം ഈ ചിത്രങ്ങള്‍ക്കനുസരിച്ച് മിനിയേച്ചറുകള്‍ ഉണ്ടാക്കും. 

ഇവരുടെ മിനിയേച്ചര്‍ ആഭരണങ്ങള്‍ക്ക് ഇന്‍സ്റ്റയിലും ഫേസ്ബുക്കിലും ആരാധകര്‍ ഏറെയാണ്.

Content Highlights: Miniature Ornaments