സൂപ്പര്‍ ശരണ്യ, പ്രേമലു തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ നടിയാണ് മമിത ബൈജു. പ്രേമലു സൂപ്പര്‍ ഹിറ്റായതിന് പിന്നാലെ തമിഴില്‍ നിന്നും മമിതയെ തേടി ഓഫറുകളെത്തി. ഇപ്പോഴിതാ സൂപ്പര്‍താരം വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമായ ദളപതി 69-ലും അഭിനയിക്കാനൊരുങ്ങുകയാണ് മമിത.

To advertise here,

അഭിനയത്തോടൊപ്പം തന്നെ ഫാഷനിലും പുതിയ പരീക്ഷണങ്ങള്‍ മമിത നടത്താറുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ ഐഫ പുരസ്‌കാര ചടങ്ങിന് മമിത ധരിച്ച സാരിയാണ് ആരാധകരുടെ ശ്രദ്ധ നേടിയത്. 

കറുപ്പ് നിറത്തിലുള്ള സാരിയായിരുന്നു മമിതയുടെ ഔട്ട്ഫിറ്റ്. വൈറ്റ് എംബ്രോയ്ഡറി വര്‍ക്കുകളുള്ള ബോര്‍ഡറാണ് ഈ സാരിയുടെ പ്രത്യേകത. ഹാള്‍ട്ടര്‍ നെക്കുള്ള ബ്ലൗസില്‍ നിറയെ ഐവറി നിറത്തിലുള്ള പൂക്കളുടെ ഡിസൈന്‍ തുന്നിപ്പിടിപ്പിച്ചുണ്ട്. പ്രത്യേക രീതിയിലാണ് സാരി ഉടുത്തിരിക്കുന്നത്. 

ജോബിന വിന്‍സെന്റാണ് താരത്തെ സ്‌റ്റൈല്‍ ചെയ്തത്. അദ്‌നാന്‍ അബ്ബാസാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ആമിയാണ് മേക്കപ് ചെയ്തത്. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ മമിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. മമിതയെ ഒരുക്കുന്ന വീഡിയോ ജോബിനയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.