
സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും പെൺകുട്ടികൾക്ക് ഇന്നും അരുതുകൾ കൽപിക്കുന്നവരുണ്ട്. രോമാവൃതമായ സ്ത്രീശരീരത്തോട് ഇന്നും മുഖംതിരിക്കുന്നവരുണ്ട്. രോമങ്ങളില്ലാതെ തിളങ്ങുന്ന ശരീരമാണ് പലർക്കും സ്ത്രീസൗന്ദര്യത്തിന്റെ മാതൃക. ഇപ്പോഴിതാ അത്തരം കാഴ്ചപ്പാടുകൾക്കെതിരെ ശക്തമായി പ്രതികരിച്ച പ്രശസ്ത പോപ് ഗായിക മഡോണയുടെ പുത്രി ലൂഡ്സ് ലിയോണിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ലോകോത്തര ഫാഷൻ മാമാങ്കമായ മെറ്റ് ഗാലയിൽ നിന്നുള്ള ലിയോണിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
അമേരിക്ക തീമായിട്ടുള്ള മെറ്റ് ഗാലയിൽ ഹോട്ട് പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ലിയോൺ എത്തിയത്. ബിക്കിനി ഡിസൈൻ ഹാൾട്ടർ ടോപ്പും അതിനു മാച്ചിങ് ആയ സ്കേർട്ടുമാണ് താരം ധരിച്ചത്. എംബ്രോയ്ഡറിയാൽ നിറഞ്ഞ വസ്ത്രം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു. എന്നാൽ അവയേക്കാളൊക്കെ ബോൾഡായത് രോമാവൃതമായ കൈയിടുക്ക് മറയ്ക്കാതെ മഡോണ വന്നതാണ്. കൈ പൊക്കി അവ പ്രദർശിപ്പിക്കുകയും ചെയ്തു താരം.
മെറ്റ്ഗാലയിലെ അരങ്ങേറ്റമായിരുന്നു ഇരുപത്തിനാലുകാരിയായ ലിയോണിന്റേത്. റെഡ് കാർപെറ്റിൽ ആത്മവിശ്വാസത്തോടെ നടന്ന ലിയോൺ അഭിമാനത്തോടെ തന്നെ തന്റെ കൈയിടുക്ക് പ്രദർശിപ്പിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. സമൂഹത്തിന്റെ പ്രഖ്യാപിത സൗന്ദര്യ സങ്കൽപങ്ങൾക്കുള്ള ചുട്ടമറുപടിയാണ് ലിയോണിന്റെ ചിത്രങ്ങൾ എന്നാണ് പലരും കമന്റ് ചെയ്യുന്നത്
മുമ്പ് മഡോണയും ലേഡി ഗാഗയും ജൂലിയ റോബർട്സുമൊക്കെ പൊതുവേദികളിൽ രോമം നീക്കംചെയ്യാത്ത കൈയിടുക്കുമായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇവയെ അശ്ലീലമായി കാണേണ്ടതില്ലെന്ന സന്ദേശം പകരുന്നതിനൊപ്പം ബോഡിപോസിറ്റിവിറ്റിയെക്കുറിച്ചുള്ള ആശയം പങ്കുവെക്കുകകൂടിയായിരുന്നു അവർ.
Content Highlights: Madonna's daughter Lourdes Leon proudly flaunts armpit hair in hot pink dress Met Gala 2021
Published: 14 Sept 2021, 06:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented