അള്‍ട്രാ മോഡേണ്‍ ഫോട്ടോഷൂട്ടുമായി ബോണി കപൂര്‍-ശ്രീദേവി താരദമ്പതികളുടെ ഇളയമകള്‍ ഖുഷി കപൂര്‍. കറുപ്പ് കട്ടൗട്ട് സാറ്റിന്‍ ഡ്രസ്സിലാണ് ഖുഷി ആരാധകരുടെ മനം കവര്‍ന്നത്.

To advertise here,

ക്രോപ്പ്ഡ് സ്ലിപ്പും സ്‌കര്‍ട്ടുമാണ് ഖുഷിയുടെ വേഷം. കഴുത്തിലും അരക്കെട്ടിലും സിഗ് സാഗ് കട്ടുകളോട് കൂടിയ ഡിസൈനാണ് ഈ ഔട്ട്ഫിറ്റിന്റെ പ്രത്യേകത. ബോള്‍ഡ് മേക്കപ്പിനൊപ്പം ആഭരണമായി ഉപയോഗിച്ചത് വളകള്‍ മാത്രമാണ്.

ഖുഷിയുടെ ഈ ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ച് നിരവധി സെലിബ്രിറ്റികളാണ് ഇന്‍സ്റ്റഗ്രാമില്‍ കമന്റ് ചെയ്തത്. ബോളിവുഡ് താരങ്ങളായ ദീപികാ പദുക്കോണ്‍ 'ഉഫ്'  എന്നാണ് കമന്റ് ചെയ്തത്. കരിഷ്മ കപൂര്‍ ലൗ ഇമോജിയിലൂടെ പ്രതികരിച്ചു. 

ഖുഷിയുടെ സഹോദരിയും ബോളിവുഡ് താരവുമായ ജാന്‍വി കപൂര്‍, ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍, സംവിധായകന്‍ അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ കശ്യപ്, അര്‍ജുന്‍ കപൂറിന്റെ സഹോദരി അന്‍ഷുല കപൂര്‍, ഡിസൈനര്‍ മനീഷ് മല്‍ഹോത്ര എന്നിവരും അഭിനന്ദനവുമായെത്തി. 

രണ്ടു ലക്ഷത്തോളം ആളുകള്‍ ഈ ചിത്രങ്ങള്‍ ലൈക്ക് ചെയ്യുകയും ചെയ്തു. സോയ അക്തര്‍ സംവിധാനം ചെയ്യുന്ന നെറ്റ്ഫ്‌ളിക്‌സിന്റെ ദ ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഖുഷി.