കരൺ ജോഹർ അവതാരകനായെത്തുന്ന കോഫി വിത് കരൺ ചാറ്റ് ഷോയിലെ ഏറ്റവും പുതിയ എപ്പിസോഡിൽ അതിഥികളായെത്തിയത് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയുമാണ്. വിവാഹത്തിനുശേഷമുള്ള ജീവിതത്തെക്കുറിച്ചും റിലേഷൻഷിപ്പിനെക്കുറിച്ചും ഒന്നിച്ചുജോലി ചെയ്തതിനെക്കുറിച്ചും ഇരുവരും തുറന്നുസംസാരിച്ചു. അതിനിടയിലാണ് തമാശരൂപേണ രശ്മികയുടെ വിവാഹമോതിരത്തിന് കിട്ടിയ കവറേജ് കുറവായിപ്പോയതിൽ തനിക്ക് സങ്കടമുണ്ടെന്നുപറഞ്ഞ് വിജയ് അവളുടെ കൈ ഉയർത്തുന്നത്. രശ്മികയ്ക്കായി വിജയ് തിരഞ്ഞെടുത്തത് മൂന്നുമോതിരങ്ങളടങ്ങുന്ന ഒരു സ്‌റ്റേക്കാണ്.

To advertise here,

ഏറ്റവും പ്രധാനപ്പെട്ട മോതിരമാണിത്. 1900-കളുടെ തുടക്കത്തിൽ നിർമിക്കപ്പെട്ട അപൂർവ്വമായ ഒരു വിക്ടോറിയൻ ആന്റിക് മോതിരമാണിത്. ഇതിന്റെ നടുവിലായി അപൂർവ ഓൾഡ് മൈൻ-കട്ട് ഡയമണ്ട് പതിപ്പിച്ചിട്ടുണ്ട്.

രണ്ടാമത്തെ മോതിരം ലളിതവും എന്നാൽ മനോഹരവുമായ ഒരു സ്വർണ്ണ ബാൻഡാണ്. ചെറുതായി വളഞ്ഞ് വി ആകൃതിയിൽ കാണപ്പെടുന്ന ഈ മോതിരത്തിന് ദക്ഷിണേന്ത്യൻ സംസ്‌കാരത്തിൽ വലിയ പ്രാധാന്യമുണ്ട്. സർപ്പത്തിന്റെ പടത്തെ അനുസ്മരിപ്പിക്കുന്ന ഇത്തരം മോതിരങ്ങൾ ഐശ്വര്യത്തിന്റെയും സംരക്ഷണത്തിന്റെയും പ്രതീകമായിട്ടാണ് ധരിക്കുന്നത്.

മൂന്നാമത്തെ മോതിരം പ്രശസ്ത ആഭരണ ബ്രാൻഡായ ടിഫാനി & കോയുടെ സിക്സ്റ്റീൻ സ്റ്റോൺ കളക്ഷനിൽ നിന്നുള്ളതാണ്. 1959-ൽ പ്രശസ്ത ഡിസൈനർ ജീൻ ഷ്‌ലംബർഗർ രൂപകൽപ്പന ചെയ്തതാണ് ഈ ഡിസൈൻ.സ്വർണ്ണത്തിലുള്ള പ്രത്യേക ആകൃതിയും ഡയമണ്ടുകളും മാറിമാറി വരുന്ന ക്രോസ്-സ്റ്റിച്ച് പാറ്റേണാണ് ഇതിനുള്ളത്. ഇതിന്റെ വില ഏകദേശം 10.6 ലക്ഷം മുതൽ 15.6 ലക്ഷം രൂപ വരെയാണ്.മൊത്തം ഡയമണ്ട് ഗോൾഡ് സെറ്റിന് ഏകദേശം 30 ലക്ഷത്തോളം രൂപ വിലമതിക്കും

ഫെബ്രുവരിയിൽ നടന്ന വിവാഹച്ചടങ്ങുകളിൽ രശ്മികയും വിജയ്‌യും ധരിച്ചിരുന്ന പരമ്പരാഗത ആഭരണങ്ങൾ ശ്രീ ജ്വല്ലേഴ്‌സ് ആണ് ഡിസൈൻ ചെയ്തത്. 10 മാസത്തോളം നീണ്ട ചർച്ചകൾക്കും പരീക്ഷണങ്ങൾക്കുമൊടുവിലാണ് കംപ്ലീറ്റ് ലുക്കിലേക്ക് എത്തിയത്.