വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ നടിയാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പാര്‍വതി യാത്രയുടെ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമെല്ലാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ലുക്കിലുള്ള തന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. 

To advertise here,

മുന്നിലെ മുടി ഒരുപോലെ കട്ട് ചെയ്ത രീതിയിലാണ് പാര്‍വതിയുടെ മേക്കോവര്‍. മുടി യഥാര്‍ഥത്തില്‍ മുറിച്ചിട്ടില്ലെന്നും ഹെയര്‍ ബാങ്‌സ് വെച്ചതാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് ഔട്ട്ഫിറ്റാണ് താരം പ്രത്യക്ഷപ്പെട്ടത്. വൈറ്റ് ഷര്‍ട്ടും ബ്ലാക്ക് പാന്റുമാണ് പെയര്‍ ചെയ്തത്. ലൂസ് ഷര്‍ട്ടിന് മുകളിലായി ബെല്‍റ്റുമുണ്ട്. കണ്ണിന് ഹൈലൈറ്റ് നല്‍കിയുള്ളതാണ് മേക്കപ്പ്.

നേരത്തേയും ഇതേ ഹെയര്‍സ്റ്റൈലില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് പിങ്കും മെറൂണും നിറത്തിലുള്ള ഔട്ട്ഫിറ്റാണ് പാര്‍വതി തിരഞ്ഞെടുത്തത്. കമ്മല്‍ ധരിക്കാതെ, ഹെവി മാലയാണ് ഇതിനൊപ്പം പെയര്‍ ചെയ്തത്. കണ്ണിന് ഹൈലൈറ്റ് നല്‍കുന്ന രീതിയിലായിരുന്നു മേക്കപ്പ്.