മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ശ്രിന്ദ. നാടന്‍ വേഷത്തിലും മോഡേണ്‍ ഔട്ട്ഫിറ്റിലും ഒരുപോലെ തിളങ്ങാന്‍ ശ്രിന്ദയ്ക്ക് കഴിയാറുണ്ട്. ഇത്തരത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുമുണ്ട്. 

To advertise here,

ഇപ്പോഴിതാ പച്ച ഗൗണ്‍ ധരിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ഡീപ് നെക്കുള്ള, സ്ലീവ് ലെസ് ഗൗണില്‍ ഗ്ലാമറസായാണ് ശ്രിന്ദ പ്രത്യക്ഷപ്പെട്ടത്. 'ഇവിടെത്തന്നെയുണ്ട്' എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോഷൂട്ട് വീഡിയോ താരം പോസ്റ്റ് ചെയ്തത്. അന്‍ഷിഫ് പി.കെയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. മേക്കപ്പും ഹെയറും ചെയ്തത് സാറ മേക്കോവറാണ്. 

1983-ല്‍ നിവിന്‍ പോളിയുടെ നായികയായി സുശീലയെന്ന കഥാപാത്രം ചെയ്താണ് ശ്രിന്ദ ശ്രദ്ധിക്കപ്പെടുന്നത്. ജോജു ജോര്‍ജ് നായകനായെത്തിയ ഇരട്ടയിലാണ് നടി അവസാനം അഭിനയിച്ചത്.